പനാജി: മലയാള സിനിമയ്ക്ക് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അഭിമാന നിമിഷം. മികച്ച നടനും സംവിധായകനുമുള്ള രജത മയൂര പുരസ്കാരങ്ങളാണ് മലയാളം സ്വന്തമാക്കിയത്. ഈ മ യൗവിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനും ഈ ചിത്രം അണിയിച്ചൊരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ചെമ്പന്‍ പത്ത് ലക്ഷം രൂപയും ലിജോ ജോസിന് പതിനഞ്ച് ലക്ഷം രൂപയുമാണ് സമ്മാനത്തുക. കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജത മയൂരം സ്വന്തമാക്കിയിരുന്നു.
സെര്‍ജി ലോസ്നിറ്റ്സ സംവിധാനം ചെയ്ത യുക്രൈനിയന്‍, റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം. കിഴക്കന്‍ യുക്രെയിനിലെ ഡോണ്‍ബാസ് എന്ന പ്രദേശത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രമാണ് ഡോണ്‍ബാസ്.