Wednesday , January 22 2020
Breaking News

ദീപികയെ ഒഴിവാക്കി, മജിദ് മജീദിയുടെ ചിത്രത്തില്‍ നായിക മാളവിക

ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദി ഒരുക്കുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍ നായിക. സിനിമയുടെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു കഴിഞ്ഞു. ‘ബിയോണ്ട് ദ ക്ലൗഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സഹോദരങ്ങള്‍ തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ചിത്രത്തിന് ആദ്യം പരിഗണിച്ചത് ദീപിക പദുക്കോണിനെയായിരുന്നു. എന്നാല്‍ കഥാപാത്രം ആവശ്യപ്പെടുന്ന പ്രത്യേകതകള്‍ ദീപികയ്ക്ക് ഇല്ലാത്തതിനാല്‍ ക്യാമറാ ടെസ്റ്റിന് ശേഷം താരത്തെ സംവിധായകന്‍ ഒഴിവാക്കുകയായിരുന്നു. നടിയ്ക്കു വേണ്ട തിരച്ചിലിനൊടുവിലാണ് മാളവികയെ കണ്ടെത്തുന്നത്. കഥാപാത്രത്തിന് വേണ്ട സവിശേഷതകകള്‍ ഉള്ളതിനാല്‍ സംവിധായകന്‍ മാളവികയെ തിരഞ്ഞെടുക്കുകയായിരുന്നു. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടക്കാണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയ പുരസ്‌കാരം നേടിയ സംവിധായകന്‍ ഗൗതം ഘോഷ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്ത മലയാള ഛായാഗ്രാഹകന്‍ കെയു മോഹനന്റ മകളാണ് മാളവിക. 2013 ല്‍ ഇറങ്ങിയ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക അഭിനയ രംഗത്ത് അരങ്ങേറ്റം കുറിയ്ക്കുന്നത്. തുടര്‍ന്ന് വികെ പ്രകാശിന്റെ നിര്‍ണായകം, കന്നട ചിത്രമായ നാനു മാട്ടു വരലക്ഷ്മി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറാണ് മാളവികയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം.

RANDOM NEWS

55 സിനിമകളിലെ എന്റെ നായകന്‍’; താരത്തോടൊപ്പം സെല്‍ഫിയുമായി ശോഭന

അമ്പത്തഞ്ചു സിനിമകളില്‍ തന്റെ നായകനായി അഭിനയിച്ച താരത്തോടൊപ്പം സെല്‍ഫിയെടുത്ത് നടി ശോഭന. അടുത്തിടെ തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് …