Monday , June 25 2018
Breaking News
Fire

കാസര്‍കോട്ടെ ബാറില്‍ വന്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട്: നഗരത്തിലെ ബാര്‍ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ബാര്‍ ഹോട്ടലിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് സംഭവം. മദ്യക്കുപ്പികള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദം കേട്ടാണ് ജീവനക്കാര്‍ സംഭവം അറിയുന്നത്. ഇതിനിടയില്‍ തീ ആളിപ്പടര്‍ന്നു. മദ്യം സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമിലെ ഫ്രീസറിലേക്ക് കൊടുത്തിരുന്ന വയറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് അഗ്‌നിരക്ഷാ അധികൃതര്‍ അറിയിച്ചു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

നാല് ഫ്രീസറുകളും അതിനകത്ത് സൂക്ഷിച്ചിരുന്ന ബിയറുകളും പൂര്‍ണമായി കത്തിനശിച്ചു. ഷോക്കേസില്‍ സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികള്‍, മൂന്ന് കൗണ്ടറുകള്‍, കെട്ടിടത്തിനുള്ളിലെ സീലിങ്, വയറിങ് തുടങ്ങിയവയും കത്തിനശിച്ചു. കാസര്‍കോട്ടുനിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഒരുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വി.പി.നായരുടെ നേതൃത്വത്തില്‍ രണ്ടുയൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ കെ വി മനോഹരന്‍,
എസ്.ഷാഫി, സുരേഷ്‌കുമാര്‍, ലികേഷ്, കെ.ഗണേശന്‍, സുധിന്‍, മനോജ്, എ.കെ.വിനു, ഇ.പ്രസീത്, നാരായണന്‍, രാമചന്ദ്രന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

RANDOM NEWS

Akramam

ആദൂരില്‍ മുഖംമൂടി സംഘം ടെമ്പോഡ്രൈവറേയും സഹായിയേയും അക്രമിച്ച് ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്തു

ആദൂര്‍ : കോഴി കൊണ്ടുവരാന്‍ കര്‍ണാടക പുത്തൂരിലേക്ക് ടെമ്പോയില്‍ പോവുകയായിരുന്ന ഡ്രൈവറേയും സഹായിയേയും മര്‍ദ്ദിച്ച് മുഖംമൂടി സംഘം ഒന്നര ലക്ഷം …