Friday , July 10 2020
Breaking News

ഷോര്‍ട്ട് സര്‍ക്യൂട്ട് : ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് നാശനഷ്ടം

കുമ്പള :ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിനു നാശനഷ്ടം. മുട്ടം അമ്പട്ടക്കുഴിയിലെ നാസറിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. വീട്ടില്‍ താമസക്കാരനായ ഷക്കീര്‍ ഒരാഴ്ച മുമ്പ് വീടു പൂട്ടി ബന്ധുവീട്ടില്‍ പോയതായിരുന്നു. ഞായറാഴ്ച വൈകിട്ട് സ്‌ഫോടനവും പുക ഉയരുന്നതും കണ്ടു സംശയം തോന്നിയ അയല്‍വാസികള്‍ വിവരം ഉപ്പള ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം എത്തി തീകെടുത്തുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് സംശയിക്കുന്നു.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …