Wednesday , March 20 2019
Breaking News
Fire

കുട്ടമത്ത് മയിലാട്ടി കുന്നില്‍ തീപ്പിടിത്തം തുടര്‍ക്കഥയാവുന്നു; കുടുംബങ്ങള്‍ ഭീതിയില്‍

ചെറുവത്തൂര്‍: വെയില്‍ കനക്കുന്നതിന് മുന്‍പേ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന മയിലാട്ടിക്കുന്നില്‍ തീപിടിത്തം തുടര്‍ക്കഥയായി. ഒരാഴ്ചയ്ക്കുള്ളില്‍ നാലുദിവസം തീ പടര്‍ന്നുപിടിച്ചു. കുന്നിന്റെ വടക്കുഭാഗത്ത് തിങ്കളാഴ്ച ഉച്ചയ്ക്കും രാത്രിയും തീ പടര്‍ന്നു. തൃക്കരിപ്പൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. പടിഞ്ഞാറ്ുഭാഗത്ത് നേരത്തേ തീ പിടിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് കുന്നിന്റെ തെക്കുഭാഗം തീ പടര്‍ന്ന് മരങ്ങള്‍ ഉള്‍പ്പെടെ കത്തിയമര്‍ന്നു. തൃക്കരിപ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. മയിലാട്ടിക്കുന്നില്‍ ഇടയ്ക്കിടെയുണ്ടാവുന്ന തീപിടിത്തം കുന്നിന്റെ ഓരത്ത് കഴിയുന്ന കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. വേനല്‍ക്കാലത്തെ കനത്ത വെയിലില്‍ മയിലാട്ടിക്കുന്നിലെ പാറപ്പുല്ലില്‍ തീപിടിത്തം പതിവുള്ളതാണ്. ഇത്തവണ വെയില്‍ കനക്കുന്നതിനുമുന്‍പ് തീ പടരാന്‍ തുടങ്ങിയതാണ് .ആശങ്കയ്ക്കിടയാക്കിയത്. സാമൂഹ്യവിരുദ്ധര്‍ ബോധപൂര്‍വ്വം തീയിടുന്നതാണെന്ന് സമീപവാസികള്‍ പറയുന്നു.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …