Tuesday , August 20 2019
Breaking News
Police-hat

വീടിന് തീപ്പിച്ചുവെന്ന് വ്യാജസന്ദേശം; അഗ്നിരക്ഷാസേന കബളിപ്പിക്കപ്പെട്ടു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് വീടിന് തീപ്പിടിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച്. അഗ്‌നിരക്ഷാസേനയെ കബളിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ഫോണ്‍കോളുണ്ടായത്. മീനാപ്പിസ് കടപ്പുറത്തെ വിനു എന്നയാള്‍ വിളിക്കുന്നുവെന്ന് പറഞ്ഞാണ് വിവരം ധരിപ്പിച്ചത്. ഉടന്‍ കാഞ്ഞങ്ങാട്ടെ അഗ്‌നിരക്ഷാസേന പുറപ്പെട്ടു. സ്ഥലത്തെത്തിയപ്പോള്‍ അങ്ങിനെയൊരു സംഭവമില്ലെന്ന് ബോധ്യപ്പെട്ടു. നേരത്തേ നല്‍കിയ സെല്‍ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആക്കിയെന്ന് മനസ്സിലായി. സ്റ്റേഷന്‍ ഓഫീസര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

RANDOM NEWS

Arrested

കര്‍ണാടക കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള: മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. …