Thursday , May 28 2020
Breaking News

പ്രളയപാഠം ഉള്‍ക്കൊണ്ട് ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍

കാസര്‍കോട്: പ്രളയം തുടര്‍ച്ചയായി ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ജനവാസ മേഖല നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് നയത്തിന്റെ ഭാഗമായി ആലോചനയിലുള്ളത്..

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാടിനാകെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നയം സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ജനവാസ മേഖലകള്‍ കണ്ടെത്തി വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രകൃതി ദുരന്തങ്ങളുടെ തോത് ഒരളവോളം കുറയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ക്വാറികളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണവും പരിഗണനയിലുണ്ട്.
ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കേണ്ടിയിരിക്കുന്നു. നിയന്ത്രണത്തിന് വിധേയമായി ഖനനം നടത്തേണ്ടതുണ്ട്,’ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

വീടും സ്ഥലും നഷ്ടപ്പെട്ട എല്ലാവര്‍ക്കും പത്ത് ലക്ഷം നല്‍കാനാണ് തീരുമാനം. ഭൂമിക്ക് ആറ് ലക്ഷവും നാല് ലക്ഷം വീടിനുമെന്ന നിലയിലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. കഴിഞ്ഞ പ്രളയകാലം മുതല്‍ ഭൂമിയും വീടും നഷ്ട്പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം നല്‍കിവരുന്നുണ്ട്..

RANDOM NEWS

ഇസ്മയില്‍ വധകേസ് : കാലാവധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല ; ഭാര്യയും കാമുകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ജാമ്യം

കാസര്‍കോട് : തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ താമസക്കാരനുമായ ഇസ്മായിലനെ (50) കൊലപ്പെടുത്തിയ കേസില്‍ കാലാവധി …