Tuesday , October 16 2018
Breaking News
Football

ആസിഫിനും പഴയകാല ഫുട്ബോള്‍ താരങ്ങള്‍ക്കും സ്വീകരണം നല്‍കി

കാസര്‍കോട്: സന്തോഷ് ട്രോഫി നേടിയ കേരള ടീം മാനേജറും കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ പഴയകാല താരവും മുസ്ലിം ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ പി.സി ആസിഫിനും പഴയകാല ഫുട്ബോള്‍ താരങ്ങളായ കൊച്ചി മമ്മു, ബീരാന്‍ നായന്മാര്‍മൂല, അബു കാസര്‍കോട്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.എം അബ്ദുല്‍റഹ്മാന്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, നഗരത്തില്‍ കുടുങ്ങിപ്പോകുന്ന യാത്രക്കാരെ തന്റെ സ്‌കൂട്ടറില്‍ യഥാസ്ഥാനങ്ങളിലെത്തിച്ച് നന്മയുടെ അടയാളമായി തീര്‍ന്ന സത്താര്‍ ബാങ്കോട്, ഷക്കീല്‍ അബ്ദുല്ല, മാഹിന്‍ മാസ്റ്റര്‍ മൊഗ്രാല്‍ എന്നിവര്‍ക്ക് തളങ്കര ഫുട്ബോള്‍ കൂട്ടായ്മയും വെല്‍ഫിറ്റ് ഫൗണ്ടേഷനും സംയുക്തമായി നാലാംമൈലിലെ സലാഡ് പാര്‍ക്കില്‍ സ്വീകരണം നല്‍കി.
ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ ഉപദേശക സമിതി ചെയര്‍മാനും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്യ തളങ്കര ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്‍ ആസിഫിനും മറ്റു അനുമോദകര്‍ക്കും ഉപഹാരം നല്‍കി. ടി.എ ഷാഫി അതിഥികളെ പരിചയപ്പെടുത്തി. എ. അബ്ദുല്‍റഹ്മാന്‍, ഹസൈനാര്‍ ഹാജി തളങ്കര, അബ്ബാസ് ബീഗം, സലീം തളങ്കര, എരിയാല്‍ ഷെരീഫ് പ്രസംഗിച്ചു. കെ.എം അബ്ദുല്‍റഹ്മാന്‍, പി.സി ആസിഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ടി.എ മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുല്‍റഹ്മാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു.

RANDOM NEWS

Chief-minister

പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് മലബാറിലെ ടൂറിസത്തിന് ഉണര്‍വ്വേകും: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് : പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നത് മലബാറിലെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ …