Wednesday , January 29 2020
Breaking News

കാറഡുക്കയില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി; കവുങ്ങുകളും വാഴകളും നശിപ്പിച്ചു-നാട്ടുകാര്‍ ഭീതിയില്‍

Forest-Elephantകാറഡുക്കയില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കാറഡുക്ക വനത്തില്‍ നിന്നുമിറങ്ങിയ കാട്ടാനകള്‍ പൂവടുക്ക കയംപാടി രാമചന്ദ്ര ഭട്ടിന്റെ 10 തെങ്ങും 50 വാഴയും, എം. മാധവ ഭട്ടിന്റെ 12 കവുങ്ങുകളും പത്തോളം വാഴകളും നശിപ്പിച്ചു.

ഇതുകൂടാതെ തടയണയും, ജലസേചന പൈപ്പുകളും, കുരുമുളകും നശിപ്പിച്ചു. രണ്ട് കുട്ടിയാനയടക്കം ആറ് ആനകളാണ് കൃഷിയിടത്തിലിറങ്ങിയത്. രണ്ട് ദിവസമായി രാത്രി മുഴുവന്‍ കൃഷിയിടത്തിലായിരുന്നു ആനകൂട്ടം. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Forest-ElephantForest-Elephant

RANDOM NEWS

കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി : മലയോര ഹൈവെ ഈ വര്‍ഷം പൂര്‍ത്തിയാകും – മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം …