Tuesday , April 23 2019
Breaking News
Fire

കാലിഫോര്‍ണിയയെ വിഴുങ്ങി കാട്ടുതീ: മരണം 70 കടന്നു, 1000 പേരെ കാണാനില്ല

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കത്തിപ്പടര്‍ന്ന കാട്ടുതീയില്‍ വെള്ളിയാഴ്ച വരെ 71 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്ന് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ദുരന്തത്തില്‍ അഭയാര്‍ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കാണാതായവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. .
കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരത്തില്‍ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം.തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

RANDOM NEWS

Trump

തീവ്രവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണം; പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരര്‍ക്കെതിരേ പാകിസ്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൈനികനടപടികള്‍ ഒഴിവാക്കണമെന്നും മേഖലയില്‍ …