Tuesday , October 16 2018
Breaking News
France

ഇരുപത് കൊല്ലത്തിനുശേഷം വീണ്ടും ഫ്രാന്‍സ്

മോസ്‌ക്കോ: ഇരുപത് വര്‍ഷത്തിനുശേഷം ലോക ഫുട്‌ബോളില്‍ വീണ്ടും ഫ്രഞ്ച് വസന്തം. ഗോളുകള്‍ മഴയായി പെയ്ത മോസ്‌ക്കോ ലുഷ്നിക്കി സ്റ്റേഡിയത്തിലെ കലാശപ്പോരില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്..

1998ല്‍ പാരിസില്‍ ബ്രസീലിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തായിരുന്നു ഫ്രാന്‍സ് ആദ്യമായി ലോക കിരീടം സ്വന്തമാക്കിയത്. അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയര്‍ ദേഷാംപ്‌സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍. നായകനായും പരിശീലകനായും കപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെയാളാണ് ദെഷാംപ്‌സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍. നായകനായും പരിശീലകനായും കപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെയാളാണ് ദെഷാംപ്‌സ്.

പതിനെട്ടാം മിനിറ്റില്‍ മാന്‍സൂക്കിചിന്റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഇരുപത്തിയെട്ടാം മിനിറ്റില്‍ പെരിസിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു.എന്നാല്‍, മുപ്പത്തിയെട്ടാം മിനിറ്റില്‍ ഗ്രീസ്മന്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. അമ്പത്തിയൊന്‍പതാം മിനിറ്റില്‍ പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ
ലീഡുയര്‍ത്തി. അറുപത്തിയഞ്ചാം മിനിറ്റില്‍ എംബാപ്പ നാലാം ഗോള്‍ വലയിലാക്കി. അറുപത്തിയൊന്‍പതാം മിനിറ്റില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് മാന്‍സൂക്കിച്ച് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം കന്നിക്കിരീടം മോഹിച്ചിറങ്ങിയ ക്രൊയേഷ്യ തല ഉയര്‍ത്തി തന്നെയാണ് റഷ്യ വിടുന്നത്. രണ്ടാം സ്ഥാനത്തോടെ ലോകകപ്പ്
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് റഷ്യയില്‍ മോഡ്രിച്ചും കൂട്ടരും സ്വന്തമാക്കിയത്. പതിവുപോലെ പന്തടക്കത്തിലെയും പാസിലെയും ആധിപത്യം ഇന്നും
പതിവുപോലെ പന്തടക്കത്തിലെയും പാസിലെയും ആധിപത്യം ഇന്നും മത്സരഫലം നിര്‍ണിയിച്ചില്ല. 61 ശതമാനം ബോള്‍ പൊസിഷന്‍ ലഭിച്ചിട്ടും നാല് ഗോളുകള്‍ വഴങ്ങി രണ്ട് ഗോളുകള്‍ തിരിച്ചടിക്കാനെ ക്രൊയേഷ്യയ്ക്ക് സാധിച്ചുള്ളു. എങ്കിലും ഫൈനല്‍ വരെ മികച്ച ഫുട്ബോള്‍ പുറത്തെടുത്ത് 2022 ഖത്തര്‍ ലോകകപ്പിനായി പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയാണ് ക്രോട്ടുകളുടെ മടക്കം.

കലാശപ്പോരില്‍ കാലിടറിയെങ്കിലും റഷ്യ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ബെല്‍ജിയത്തിന്റെ എഡന്‍ ഹസാര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയ്ക്കാണ്. ആറു ഗോളുകള്‍ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്നിനാണ് ഗോള്‍ഡന്‍ ബൂട്ട്. മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയം ഗോളി കൂര്‍ട്ടേയ്ക്കും സ്വന്തമാക്കി.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …