Tuesday , January 21 2020
Breaking News

യത്തീം കുടുംബങ്ങള്‍ക്കുളള മാസ റേഷന്‍ പദ്ധതി, ഫണ്ട് സമാഹരണത്തിന് തുടക്കമായി.

ജിദ്ദ : മുസ്‌ലിം ലീഗ് നേതാവും ചരിത്ര പുരുഷനുമായിരുന്ന ഹമീദലി ഷംനാടിന്റെ നാമധേയത്തില്‍ ഉദുമ മണ്ഡലത്തിലെ നിര്‍ധന യത്തീം കുടുംബങ്ങള്‍ക്ക് ജിദ്ദ മക്ക കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി തുടക്കം കുറിക്കുന്ന മാസ റേഷന്‍ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിന് തുടക്കമായി. കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ മണ്ഡലം റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ സഫീര്‍ പെരുമ്പളക്ക് ആദ്യ തുക കൈമാറി ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചു. കിലോ രണ്ട് കപ്പണ വില്ലയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡണ്ട് അഷ്‌റഫ് പള്ളം അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് ഹസ്സന്‍ ബത്തേരി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള ഹിറ്റാച്ചി ജില്ലാ വൈസ് പ്രസിഡണ്ട് റഹീം പള്ളിക്കര, മണ്ഡലം ചെയര്‍മാന്‍ ബഷീര്‍ കപ്പണ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മവ്വല്‍, അബ്ബാസ് ബേക്കല്‍, സിദ്ദീഖ് പാലക്കുന്ന്, അബ്ബാസ് ചെമ്മനാട്, ലത്തീഫ് പരപ്പ, അന്‍സാര്‍ ദേളി, ഇബ്രാഹീം ചട്ടഞ്ചാല്‍, ഹര്‍ഷാദ് കട്ടക്കാല്‍ എന്നിവര്‍ സംബന്ധിച്ചു. നസീര്‍ പെരുമ്പള സ്വാഗതവും ബുനിയാം ഒരവങ്കര നന്ദിയും പറഞ്ഞു.

RANDOM NEWS

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കും

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ല. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്‍.പി.ആറുമായി സഹകരിക്കില്ലെന്നും സെന്‍സസ് …