Sunday , June 16 2019
Breaking News
Fund

ധനസമാഹരണയജ്ഞം: ജില്ലയില്‍ മികച്ച പ്രതികരണം;ആദ്യദിനം 84.74 ലക്ഷം രൂപ

കാസര്‍കോട് : നവകേരള സൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടക്കുന്ന ധനസമാഹരണയജ്ഞത്തില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യ ദിവസം മികച്ച പ്രതികരണം. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ 84,74,127 രൂപയാണ് ആകെ ലഭിച്ചത്. വെള്ളരിക്കുണ്ട് താലൂക്കില്‍ നിന്ന് 33,42,723 രൂപയും കാസര്‍കോട് താലൂക്കില്‍ നിന്ന് 51,31,404 രൂപയുമാണു ലഭിച്ചത്.
ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളിലെ ധനസമാഹരണം നാളെ(സെപ്തംബര്‍ 15)യാണ്. രാവിലെ 10.30 മുതല്‍ ഒരു മണി വരെ ഹോസ്ദുര്‍ഗ് താലൂക്കിലും ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ 5 വരെ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളിലുമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം നടക്കുന്നത്. മറ്റു ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടും തുക കൈമാറാം. ജില്ലാ കളക്ടര്‍ക്ക് മാത്രം ഇതുവരെ നാലു കോടിയോളം രൂപ ലഭിച്ചു കഴിഞ്ഞു.
കാസര്‍കോട് താലൂക്കില്‍ ലഭിച്ചത് 51.31 ലക്ഷം രൂപ

മന്ത്രി ഇ.ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ ലഭിച്ചത് 51,31,404 രൂപ. താലൂക്ക് ഓഫീസ് അങ്കണത്തില്‍ നടന്ന സമാഹരണത്തില്‍ കാസര്‍കോട് പ്രസ് ക്ലബ് ആണ് ആദ്യതുക മന്ത്രിക്ക് കൈമാറിയത്. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, ട്രഷറര്‍ പത്‌മേഷ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സണ്ണിജോസഫ് എന്നിവര്‍ ചേര്‍ന്ന് 1,03000 രൂപയാണ് കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ സംഭാവനയായി നല്‍കിയത്. രണ്ടാമതായി ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ ഏഴു ലക്ഷം രൂപയും ജില്ലയിലെബസ് ഉടമകളുടെ ഒരു ദിവസത്തെ കളക്ഷന്‍ തുകയായ 22,14,664 രൂപയും നല്‍കി. കെവിആര്‍ കാര്‍സ് മൂന്നരലക്ഷം രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി കൈമാറിയത്.
ദുരിതാശ്വാസനിധിയിലേക്ക് പണമായി സംഭാവന എത്തിക്കുന്നത് ഡിഡിയായും നെഫ്റ്റായും മാറ്റുന്നതിന് സംവിധാനമൊരുക്കിയിരുന്നു. കാസര്‍കോട് താലൂക്കില്‍ സിന്‍ഡിക്കേറ്റ്, ഐഡിബിഐ, യുണിയന്‍ ബാങ്കുകളുടെ കൗണ്ടറുകള്‍ ഇതിനായി സജ്ജീകരിച്ചിരുന്നു.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി കെ.ഗോപാലകൃഷ്ണ ഭട്ട്, ജില്ലാ കളക്ടര്‍ ഡോ:ഡി.സജിത് ബാബു, എഡിഎം: എന്‍. ദേവിദാസ്, ആര്‍ഡിഒ:സി.ബിജു, പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോ: പ്രസിഡന്റ് എ.എ ജലീല്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Fund-1 Fund-2

RANDOM NEWS

SYS

കടലാക്രമണം മൂലം ദിരിതമനുഭവിക്കുന്ന മുസോടി കടപ്പുറത്ത് ആശ്വാസവുമായി എസ് വൈ എസ് നേതാക്കളെത്തി

ഉപ്പള: കടലാക്രമണം മൂലം ദുരിതത്തിലായ മുസോടി, അതീക്ക കടപ്പുറം പ്രദേശങ്ങള്‍ ജില്ലാ എസ് വൈ എസ് നേതാക്കള്‍ സന്ദര്‍ശിച്ചു. നിത്യ …