Wednesday , December 11 2019
Breaking News

പാചക വാതക സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ചു.ഒഴിവായത് വന്‍ ദുരന്തം

നീലേശ്വരം : പാചക വാതക സിലിണ്ടറിന്റെ റഗുലേറ്റര്‍ പൊട്ടിത്തെറിച്ച് ഗ്യാസ് ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം. നീലേശ്വരം ഏഴരയോടെ അപകടമുണ്ടായത്. ഞായറാഴ്ച
രാവിലെ വീട്ടുകാര്‍ പാചകത്തിനൊരുങ്ങുന്നതിനിടെയാണ് റഗുലേറ്റര്‍ പൊട്ടിത്തെറിച്ചത്. അടുക്കളയില്‍ തീ കത്തിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

ടന്‍ വീട്ടിലും സമീപങ്ങളിലും വൈദ്യുതി വിഛേദിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് അഗ്‌നിശമന സേനയെത്തി റഗുലേറ്റര്‍ ഊരിമാറ്റി അപകടമൊഴിവാക്കി. ലീഡിങ് ഫയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ഫയര്‍മാന്മാരായ ഡി.എല്‍.ഡിനായല്‍, എ.അരുണ്‍കുമാര്‍, ഫയര്‍മാന്‍ ഡ്രൈവര്‍ വി.എസ്.ജയരാജ്, ഹോംഗാര്‍ഡ് കെ.പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

കേരള ബാങ്ക്;സഹകരണ വകുപ്പിന്റെ വിരട്ടല്‍ വേണ്ടെന്ന് സഹകാരികള്‍

കാഞ്ഞങ്ങാട്:കേരള ബാങ്ക് പ്രഖ്യാപന ആഘോഷപരിപാടികളില്‍ നിന്ന് വിട്ട് നിന്ന സഹകരണ ബാങ്ക് പ്രസിഡന്റുമാരെ വിരട്ടാനുള്ള നീക്കം വിലപ്പോവില്ലെന്ന് സഹകരണ ജനാധിപത്യവേദി.കഴിഞ്ഞ …