Wednesday , January 29 2020
Breaking News

പാണലത്ത് ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു : ഡ്രൈവര്‍ക്ക് പരിക്ക്-വന്‍ ദുരന്തം ഒഴിവായി

Gas-Tanker-Accident

കാസര്‍കോട് : നായന്മാര്‍മൂല പാണലത്ത് ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഗ്യാസ് ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഡ്രൈവര്‍ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ആറുമണിയോടെയാണ് അപകടം. പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡിന് കുറുകെയായി മറിഞ്ഞത്. വിവരമറിഞ്ഞ് കാസര്‍കോട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സും വിദ്യാനഗര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ടാങ്കര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസന്‍, ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി.

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചതോടെ വാഹനങ്ങള്‍ ചെര്‍ക്കളയില്‍ നിന്നും ചട്ടഞ്ചാലില്‍നിന്നും വഴിതിരിച്ചുവിട്ടു. മംഗളൂരുവില്‍ നിന്നും ഓയില്‍കമ്പനി അധികൃതര്‍ എത്തിയ ശേഷം മാത്രമേ ഗ്യാസ് ടാങ്കര്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂ.

Gas-Tanker-Accident Gas-Tanker-Accident-1 Gas-Tanker-Accident-2

RANDOM NEWS

കിഫ്ബിയിലൂടെ കേരളമാകെ വികസനം സാധ്യമാക്കി : മലയോര ഹൈവെ ഈ വര്‍ഷം പൂര്‍ത്തിയാകും – മുഖ്യമന്ത്രി

അടിസ്ഥാന സൗകര്യവികസനം ഏതെങ്കിലുമൊരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കാതെ കിഫ്ബിയിലൂടെ എല്ലാ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പരിഗണന നല്‍കി സംസ്ഥാനമൊട്ടാകെ വികസന മുന്നേറ്റം …