Tuesday , January 22 2019
Breaking News
G-H-M

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥക്കെതിരെയും, അവഗണിക്കുന്നവര്‍ക്കെതിരെയും നാം ഉണരേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി ജി എച്ച് എം യു എ ഇ കുടുംബ സംഗമം.

ദുബൈ : നവമാധ്യമങ്ങളില്‍ തുടങ്ങി കരയും കടലും കടന്നു കാസര്‍കോട്ടെ പ്രതികരണ ശേഷിയുള്ള പൊതുജനത്തിന്റെ ശബ്ദം ദുബായിലും മുഴങ്ങി. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കാസര്‍കോടിനോട് കാണിക്കുന്ന ഇരട്ടത്താപ്പിനോടും, അവഗണനക്കെതിരെയും, പൊതുജനവികാരം ശക്തമായി ഉയര്‍ന്ന, അഴിമതിക്കെതിരെ ശക്തമായ നിലകൊള്ളുന്ന ജി എച്ച് എമ്മിന്റെ ദുബായ് മീറ്റ് വ്യത്യസ്തമായിരുന്നു.

കാസര്‍കോട് ഇന്നു നേരിടുന്ന അവഗണനയെക്കുറിച്ച് വ്യത്യസ്തതയാര്‍ന്ന സംവാദങ്ങളുമയി ജി എച്ചിന്റെ കുടുംബങ്ങള്‍ 1901 2018 , ദുബായിലെ ദേര മലബാര്‍ റെസ്‌റ്റോറന്റ് പാര്‍ട്ടി ഹാളില്‍ ഒത്തുകൂടി. ഉച്ചയ്ക്ക് രണ്ടര മണിക്ക് ആരംഭിച്ച പ്രഥമ യുഎഇ ഒത്തുചേരല്‍, കൃത്യം രണ്ടര മണിക്ക് ചിറ്റ് ചാറ്റ് വിത്ത് യുഎഇ മീറ്റ് ഓര്‍ഗനൈസിങ് ടീം ആന്‍ഡ് കോര്‍ ടീം മെമ്പേഴ്‌സ് സെക്ഷനോട് കൂടി ആരംഭിച്ചു. ഹരി നോര്‍ത്ത് കൊട്ടച്ചേരി യോഗത്തിനു സ്വാഗതം നേര്‍ന്നു. ജി എച്ച് എം, ഇന്നലെ ഇന്ന് നാളെ , അതുപോലെ കാസര്‍ഗോഡിന്റെ ഭാവി എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി എ കെ പ്രകാശ് , അബ്ദുല്ല ബംഗന , ഇസ്മയില്‍ തളങ്കര ഖാദര്‍ തൈവളപ്പില്‍ എന്നിവര്‍ സംസാരിച്ചു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ കാസര്‍കോടിനെ അവഗണിക്കുന്നതിനെതിരെ ശക്തമായ വിമര്‍ശനവും, നാട്ടില്‍ മാറ്റം കൊണ്ട് വരാന്‍ ജി എച്ച് എം പോലുള്ള സംഘടനകള്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന വിഷയത്തില്‍ ആഴത്തില്‍ ചര്‍ച്ചകള്‍ നടന്നു. ജാതിമതരാഷ്ട്രീയ വേലിക്കെട്ടുകള്‍ കാസര്‍കോടിന്റെ വികസന മുരടിപ്പ് സൃഷ്ടിച്ചതെന്നും പാര്‍ട്ടി സേവനം എന്നുള്ളത് പാര്‍ട്ടിക്കു വേണ്ടി മാത്രമല്ലാത്ത , രാഷ്ട്രത്തിനും, പൊതു ജനങ്ങള്‍ക്ക് വേണ്ടിയാകണം എന്ന പൊതുവികാരം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. വിദ്യഭ്യാസത്തില്‍ മുന്നോക്കമുള്ള ഒരു ജനതക്കേ നാടിന്റെ പുരോഗതിയില്‍ ഭാഗമാകുവാന്‍ സാധിക്കൂ എന്ന വിഷയത്തെ ആസ്പദമാക്കി നിസാം ഫലാഹ് സംസാരിച്ചു . സ്ത്രീകള്‍ ഇത്തരം നാടിനും പൊതുജനങ്ങള്‍ക്ക് വേണ്ടിയും പൊരുതുന്ന സംഘടനകളുടെ ഭാഗമാകേണ്ടതിന്റെ അത്യാവശ്യകതെയെ പറ്റി മിനി ബാബു ഉദുമ സംസാരിച്ചു.
ഹാഷിം പടിഞ്ഞാര്‍ ,ശംസു മാങ്ങാട് ,സലാം പാക്യാര ,ഖാദര്‍ ബെസ്റ്റോ , എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു . ബുര്‍ഹാന്‍ തളങ്കര വീഡിയോ കോണ്‍ഫെറെന്‍സിങ് വഴി ജി എച്ച് എം യുഎഇ ഫാമിലി സംഗമത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ക്കും, ഫാമിലി മെമ്പെര്‍സിനും,പ്രത്യേക കലാപരിപാടി ഒരുക്കിയിരുന്നു. ബഷീര്‍ കാഞ്ഞങ്ങാടിന്റെ നന്ദി പ്രസംഗത്തോടു കൂടി യോഗം അവസാനിപ്പിച്ചു, നമ്മുടെ പരിപാടികള്‍ ആദ്യാവസാനം ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത, കാവ്യ ബാംഗ്ലൂരിനും, വിവേക് കൊട്ടയാട്ട് ഉദുമയ്ക്കും, ജി എച്ച് എം ഭാരവാഹികള്‍ പ്രത്യേക നന്ദി അറിയിച്ചു.

RANDOM NEWS

K-S-Abdullah

കെ.എസ് കാലങ്ങള്‍ക്ക് മുമ്പെ സഞ്ചരിച്ച മഹാ മനീഷി

ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മുന്‍സിപ്പല്‍ കമ്മിറ്റി കെ.എസ് അബ്ദുല്ല അനുസ്മരണ യോഗം സംഘടിപ്പിച്ചു. കാസറഗോടിന്റെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക …