Sunday , September 23 2018
Breaking News
Rahi

25 മീറ്റര്‍ പിസ്റ്റളില്‍ രാഹി; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്‌ക്കൊരു സുവര്‍ണ വെടിനാദം കൂടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ രാഹി സര്‍നോബത്താണ് സ്വര്‍ണം നേടിയത്. ഷൂട്ടോഫിലായിരുന്നു രാഹിയുടെ സ്വര്‍ണനേട്ടം. ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് രാഹി.
ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്. സൗരഭ് ചൗധരി നേരത്തെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയിരുന്നു.

ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. മൊത്തം മെഡല്‍ നേട്ടത്തില്‍ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്കുയരുകയും ചെയ്തു. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും നാലു വെങ്കലവും അടുക്കം മൊത്തം പതിനൊന്ന് മെഡലാണ് ഇന്ത്യയ്ക്കുള്ളത്.

RANDOM NEWS

Kroyesh

ഇംഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ക്രൊയേഷ്യ

മോസ്‌ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. …