Monday , June 1 2020
Breaking News

അരക്കോടിയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മംഗ്‌ളൂരു വിമാനത്താവളത്തില്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ മംഗളൂരു വിമാനതാവളത്തില്‍ പിടിയിലായി. കാസര്‍കോട് ഉപ്പള പച്ചിലംപാറയിലെ മുജീബ് റഹ്മാന്‍ (29), മംഗളൂരു ദര്‍ളക്കട്ടയിലെ ഇബ്രാഹിം, മഞ്ചനാടി സ്വദേശി മുഹമ്മദ് ഷക്കീര്‍ (25) എന്നിവരാണ് പിടിയിലായത്. അരക്കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് മൂന്നുപേരില്‍ നിന്നും പിടികൂടിയത്. ഇബ്രാഹിമില്‍ നിന്നും ഷക്കീറില്‍ നിന്നും പേസ്റ്റ് രൂപത്തിലാക്കിയ 35, 32,704 രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദോഹയില്‍ നിന്നാണ് ഇരുവരും മംഗളൂരു രാജ്യാന്തര വിമാനതാവളത്തിലെത്തിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുജീബ് റഹ്മാനില്‍ നിന്ന് 9,55,520 രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടുകയായിരുന്നു.

RANDOM NEWS

മാസ്‌ക് ധരിക്കാത്തതിന് പിഴ : ജില്ലയില്‍ ഇതുവരെ കേസെടുത്തത് 3336 പേര്‍ക്കെതിരെ

കാസര്‍കോട് : മാസ്‌ക് ധരിക്കാത്തതിന് കാസര്‍കോട്ട് ഇതുവരെ 3336 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. ശനിയാഴ്ച മാത്രം 188 പേര്‍ക്കെതിരെയാണ് …