Thursday , September 19 2019
Breaking News
Gold

സംസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട: അഞ്ച് കോടി രൂപയുടെ സ്വര്‍ണം പിടിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് വന്‍ സ്വര്‍ണവേട്ട. അഞ്ച് കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11.2 കിലോ ഗ്രാം സ്വര്‍ണവും കോഴിക്കോട് ജില്ലയില്‍ നിന്ന് 3.2 കിലോ ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഇതോടെ ഇന്ന് മാത്രം നടത്തിയ തിരച്ചിലില്‍ 15 കിലോയോളം സ്വര്‍ണമാണ് പിടികൂടിയിട്ടുള്ളത്.

തിങ്കളാഴ്ച രാവിലെയോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് വ്യത്യസ്ത വിമാനങ്ങളിലെത്തിയ നാല് യാത്രക്കാരില്‍ നിന്നായി 11.2 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന നാല് പേര്‍ വ്യത്യസ്ത വിമാനങ്ങളിലാണ് സ്വര്‍ണവുമായി എത്തിയത്. അതേ സമയം വിമാനത്താ
വളത്തില്‍ പിടികൂടിയവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, പാലാഴി പരിസരങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 3.2 കിലോ സ്വര്‍ണവും പതിനേഴര ലക്ഷത്തിലധികം രൂപയും പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നു ഗോ എയര്‍ വിമാനത്തിലെത്തിയ പാനൂര്‍ സ്വദേശിയില്‍ നിന്നു 2.900 കിലോഗ്രാം സ്വര്‍ണവും രാവിലെ 9ന് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനയാത്രക്കാരായ രണ്ടു പേരില്‍ നിന്നും സ്വര്‍ണം പിടികൂടുകയായിരുന്നു. ദുബായ് യാത്രക്കാരന്‍ മൈക്രോ വേവ് ഓവനില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്റെ പക്കല്‍ നിന്നും സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തി.

രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ യൂണിറ്റുകള്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പേരില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. ഇവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

അതേ സമയം പിടിയിലായവര്‍ ഇതിലെ കണ്ണികള്‍ മാത്രമാണെന്നും ഇതിന് പിന്നില്‍ വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് സംശയിക്കുന്നതെന്നും ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

RANDOM NEWS

Supremcourt

അയോധ്യാ കേസ് വാദം കേള്‍ക്കല്‍ ഒക്ടോബര്‍ പതിനെട്ടോടെ പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18 ഓടെ പൂര്‍ത്തിയാകുമെന്ന് സുപ്രീം കോടതി. കേസിലെ കക്ഷികളുടെ അഭിഭാഷകരുമായി ബുധനാഴ്ച …