Sunday , December 16 2018
Breaking News
Chandy

സര്‍ക്കാരിന് തിരിച്ചടി; തോമസ് ചാണ്ടിക്കെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്

ആലപ്പുഴ വലിയകുളം സീറോ ജട്ടി റോഡില്‍ നിലം നികത്തി തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ ത്വരിതപരിശോധനയ്ക്ക് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

കോട്ടയം സ്വദേശിയായ അഭിഭാഷകന്‍ സുഭാഷ് നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കേസില്‍ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സ്വീകരിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതടക്കം ഏഴോളം പരാതികള്‍ മന്ത്രിക്കെതിരെയുണ്ടെന്നും ഇവയില്‍ അന്വേഷണം വേണമോയെന്ന കാര്യം എജിയുടെ നിയമോപദേശം കിട്ടിയ ശേഷം തീരുമാനിക്കാം എന്നുമായിരുന്നു വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

ഈ ഘട്ടത്തില്‍ ആലപ്പുഴ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള നിര്‍ണായക രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. വളരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയര്‍ന്നതെന്നും, കളക്ടറുടെ റിപ്പോര്‍ട്ടില്‍ തന്നെ ക്രമക്കേടുകള്‍ നടന്നതായി സൂചനകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

വലിയകുളം റോഡ് ജട്ടിയില്‍ ലേക്ക് പാലസ് റിസോര്‍ട്ടും ആറ് കുടുംബങ്ങളും മാത്രമാണ് താമസക്കാരായി ഉള്ളതെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത്രയും ആളുകള്‍ വേണ്ടിയാണ് പാടത്തിന് നടുവിലൂടെ റോഡ് നിര്‍മ്മിച്ചത്. ഇതിനായി രണ്ട് എംപിമാരുടെ ഫണ്ട് വിനിയോഗിച്ചതും വിവാദമായിരുന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അന്വേഷണം നീട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമിച്ചതെന്നും ഇത് കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണ് ത്വരിതാന്വേഷണത്തിന് ഉത്തരവുണ്ടായതെന്നും പരാതിക്കാരനായ അഭിഭാഷകന്‍ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ കൊടുക്കുന്ന പരാതികളെല്ലാം വിവിധ ഓഫീസുകള്‍ തുടര്‍നടപടി സ്വീകരിക്കാതെ പിടിച്ചു വയ്ക്കുകയോ പൂഴത്തിവയ്ക്കുകയോ ചെയ്തിരിക്കുകയാണെന്നും സുഭാഷ് ആരോപിക്കുന്നു.

RANDOM NEWS

AMITH-sHA

കാവല്‍ക്കാരന്‍ കള്ളനല്ലെന്ന് തെളിഞ്ഞു’, രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞേതീരു അമിത് ഷാ

ന്യൂഡല്‍ഹി: റഫാല്‍ കരാറില്‍ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് …