Thursday , February 22 2018
Breaking News

അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി

Pallikappilപെരുമ്പള: സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയും അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പലിനെ പെരുമ്പളയിലെ കെ കെ കോടോത്ത് നഗറില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. ബികെഎംയു ജില്ലാ സെക്രട്ടറിയായിരിക്കെയാണ് 2011 ല്‍ പാര്‍ട്ടി ജില്ലാസെക്രടറിയായി ആദ്യമായി തെരഞ്ഞെടുക്കുന്നത്. തുടര്‍ന്ന് 2015 ല്‍ നീലേശ്വരത്ത് നടന്ന സമ്മേളനം രണ്ടാം തവണ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1986 മുതല്‍ സിപിഐ അംഗമായ ഗോവിന്ദന്‍ 1986 92 വരെ എ ഐ എസ് എഫ് ജില്ലാപ്രസിഡന്റ്, സെക്രടറിയായും 1992 94 എ ഐ വൈ എഫ് ജില്ലാസെക്രടറിയായും 1996 2004 വരെ സിപിഐ ഹൊസ്ദുര്‍ഗ് മണ്ഡലം സെക്രടറിയായും 2004 മുതല്‍ ജില്ലാഎക്‌സിക്യൂട്ടിവംഗമെന്ന നിലയിലും പ്രവര്‍ത്തിച്ചു. മികച്ച സംഘാടകനും അഭിഭാഷകനായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തനിക്കു ലഭിച്ച സര്‍ക്കാര്‍ ജോലി രാജിവച്ചാണ് മുഴുവന്‍സമയ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവണേശ്വരം സ്വദേശിയായ ഇദ്ദേഹം അജാനൂര്‍ ഗ്രാമപഞ്ചായത്തംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പഞ്ചായത്ത് , ജില്ലാസഹകരണ ബാങ്ക് ഡയറക്ടര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ്എന്നി നിലകളിലും പ്രവര്‍ച്ചിട്ടുണ്ട്. ഭാര്യ ഇന്ദിര അധ്യാപികയാണ്. രേവതി മകള്‍.
സമ്മേളനം 31 അംഗ ജില്ലാ കൗണ്‍സിലിനെയും 9 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു

RANDOM NEWS

Akramam

ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി ; 3 പേര്‍ വെട്ടേറ്റ് ആശുപത്രിയില്‍

ഹൊസങ്കടി: ഹൊസങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ നാലംഗ സംഘം അഴിഞ്ഞാടി. ആറ് പേര്‍ക്ക് പരിക്കേറ്റു. വെട്ടേറ്റ മൂന്ന് പേരെ മംഗളൂരുവിലെ ആസ്പത്രിയില്‍ …