Saturday , November 25 2017
Breaking News
Gulf

ഗള്‍ഫില്‍ വന്‍ ഭൂചലനം; 140 മരണം, ഇടുക്കിയിലും ഭൂചലനം

കുവൈത്ത്സിറ്റി: ഗള്‍ഫ് മേഖലയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 140 പേര്‍ മരിച്ചു. നൂറു കണക്കിനു പേര്‍ക്ക് പരിക്കേറ്റു. പത്തോളം ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
പ്രാദേശിക സമയം രാത്രി 9.20ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഇറാനില്‍ 135 പേരും ഇറാഖില്‍ അഞ്ചുപേരും മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.ഇറാഖിലെ, കുര്‍ദിസ്ഥാന്‍ മേഖലയില്‍ നിന്നു തെക്കു പടിഞ്ഞാറായി 30 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് യു.എ.ഇയിലെ ബഹുനില കെട്ടിടങ്ങള്‍ കുലുങ്ങി. കുവൈത്തില്‍ ബഹുനില കെട്ടിടങ്ങള്‍ നിമിഷങ്ങളോളം കുലുങ്ങി. പലരും ഭയ ചകിതരായി പുറത്തേയ്ക്ക് ഇറങ്ങിയോടി. എന്നാല്‍ ആളപായം ഉണ്ടായിട്ടില്ല.
തിരു: ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ രാത്രി ഭൂചലനം ഉണ്ടായതിനു പിന്നാലെ ഇടുക്കിയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി അണക്കെട്ടിനു സമീപം ചെറുതോണി, കുളമാവ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇടുക്കി അണക്കെട്ടിനു സമീപത്തും തിരുവനന്തപുരം ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തും സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനികളില്‍ ഭൂചലനം രേഖപ്പെടുത്തി

RANDOM NEWS

Dubai

മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മറ്റി സാരഥികള്‍

ദുബൈ :മസ്ജിദുല്‍ ഖിളര്‍ മാണിമൂല ഗള്‍ഫ് കമ്മറ്റി വാര്‍ഷിക ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് മണിമൂലയുടെ നേതൃത്വത്തില്‍ പുതിയ …