Saturday , January 25 2020
Breaking News

മഞ്ചേശ്വരത്ത് യുവാവിന് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് യുവാവിന് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു. ബദിയടുക്ക സ്വദേശി സിറാജുദ്ദീനാണ് ബുധനാഴ്ച രാത്രിയില്‍ വെടിയേറ്റത്.
കഴുത്തിന് വെടിയേറ്റ സിറാജുദ്ദീനെ ആദ്യം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനാല്‍ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിനു പിന്നില്‍ ഗുണ്ടാസംഘങ്ങളാണെന്നാണ് സൂചന. വെടിവെച്ചതിനു ശേഷം അക്രമികള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുകയായിരുന്നു..

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …