Wednesday , December 11 2019
Breaking News

മനുഷ്യാവകാശ ദിനം: 10ന് എച്ച്.ആര്‍.പി.എം റാലി കാസര്‍കോട്

കാസര്‍കോട്: ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് തിങ്കളാഴ്ച 3 മണിക്ക് കാസര്‍കോട് റാലിയും സംഗമവും നടത്താന്‍ നായന്‍മാര്‍മൂല ജില്ലാ ഓഫീസില്‍ ചേര്‍ന്ന ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ (എച്ച്.ആര്‍.പി.എം) ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കൂക്കള്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
ജില്ലയില്‍ 1000 ആക്ടീവ് അംഗങ്ങളെ ചേര്‍ത്ത് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. താലൂക്കുകളില്‍ നിന്നും ലഭിച്ച വിവിധ പരാതികളില്‍ അടിയന്തിര പരിഹാരത്തിനായി ബന്ധപ്പെട്ടവരെ സമീപ്പിക്കാന്‍ യോഗം തീരുമാനിച്ചു. റെയില്‍വേ അധികൃതര്‍ കാസര്‍കോട് ജില്ലയോട് തുടരുന്ന സമാനതകളില്ലാത്ത അവഗണനയില്‍ യോഗം പ്രതിഷേധിച്ചു.
സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹമ്മൂദ് കൈകമ്പ, സി.സുകുമാരന്‍, സി.മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, താജുദ്ദീന്‍ പുളിക്കല്‍, രാഘവ ചേരാള്‍, ഹമീദ് കോസ്മോസ്, ഷരീഫ് മുഗു, ബി.അഷ്‌റഫ്, ജമീല അഹമ്മദ്, ബാലാമണി എം.നായര്‍, കെ.എ.യശോദ ടീച്ചര്‍, വി.എം.കൃഷ്ണപ്രസാദ്, സക്കീന സി.എ, നാസര്‍ ചെര്‍ക്കളം, കെ.എം.ശാഫി കല്ലുവളപ്പില്‍, അബ്ദുല്ല ആലൂര്‍ പ്രസംഗിച്ചു.

RANDOM NEWS

കേരള ബാങ്ക്;സഹകരണ വകുപ്പിന്റെ വിരട്ടല്‍ വേണ്ടെന്ന് സഹകാരികള്‍

കാഞ്ഞങ്ങാട്:കേരള ബാങ്ക് പ്രഖ്യാപന ആഘോഷപരിപാടികളില്‍ നിന്ന് വിട്ട് നിന്ന സഹകരണ ബാങ്ക് പ്രസിഡന്റുമാരെ വിരട്ടാനുള്ള നീക്കം വിലപ്പോവില്ലെന്ന് സഹകരണ ജനാധിപത്യവേദി.കഴിഞ്ഞ …