Thursday , September 20 2018
Breaking News
Hadiya

വിധിയില്‍ പൂര്‍ണ സന്തോഷം, പൂര്‍ണ തൃപ്തി-ഹാദിയ

സേലം: ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ശരിവെച്ച സുപ്രീംകോടതി വിധിയില്‍ പൂര്‍ണ സന്തോഷവും പൂര്‍ണ തൃപ്തിയുമുണ്ടന്ന് ഹാദിയ.
ഉടന്‍ നാട്ടിലെത്തുമെന്നും ബാക്കി കാര്യങ്ങള്‍ നാട്ടിലെത്തിയിട്ട് സംസാരിക്കാമെന്നും ഹാദിയ പറഞ്ഞു. സേലത്ത് കോളേജിലെത്തിയപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ഹാദിയയുടെ പ്രതികരണം ആരാഞ്ഞത്. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം ശരിവെച്ച് ഉത്തരവിട്ടത്. സ്വന്തം താല്‍പര്യ പ്രകാരം ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ ഹാദിയക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

RANDOM NEWS

Oruma

ഉസ്താദ് ഹസ്സന്‍ ഭായിയെ ഒരുമ സാംസ്‌കാരിക സമിതി ആദരിച്ചു

മേല്‍പറമ്പ് : ഗ്രാന്‍ഡ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒരുമ വൈസ് പ്രസിഡന്റ് കെ. എം. ഷാഫി അധ്യക്ഷത വഹിച്ചു. …