Tuesday , August 4 2020
Breaking News

പാക്ക് ഭീകരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

മുംബൈ ഭീകരാക്രമണ സൂത്രധാരനും ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദ് അറസ്റ്റില്‍. പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് വിവരം പുറത്തുവിട്ടത്. അറസ്റ്റു ചെയ്ത സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ രാജ്യാന്തര കോടതി വിധി പറയാനിരിക്കെയാണ് പാക്കിസ്ഥാന്റെ നിര്‍ണായക നീക്കം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണ് അറസ്റ്റെന്നും സൂചന.

രാജ്യാന്തര സമ്മര്‍ദം അവഗണിക്കാന്‍ നിര്‍വാഹമില്ലാതായതോടെ ഹാഫിസ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ നേരത്തെ തന്നെ നടപടികളെടുത്തിരുന്നു. ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കല്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചാര്‍ത്തിയത്.

പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് എടുത്തിട്ടുള്ളത്. പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിനു പണം നല്‍കിയതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. സയീദ് ലഹോറിലെ ജൗഹര്‍ ടൗണ്‍ വസതിയിലായിരുന്നു ഉണ്ടായിരുന്നത്.

പാക്ക് സര്‍ക്കാരിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു പൊലീസ്. ജമാഅത്തുദ്ദവയുടെയും ലഷ്‌കറെ തയിതയിബയുടെയും സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി അന്വേഷിച്ചെന്നും പണം സമാഹരിച്ച ശേഷം അതുകൊണ്ട് അല്‍ അന്‍ഫാല്‍ ട്രസ്റ്റ്, ദവാത് ഉല്‍ ഇര്‍ഷാദ് ട്രസ്റ്റ്, മുവാസ് ബിന്‍ ജബാല്‍ ട്രസ്റ്റ് തുടങ്ങിയവയുടെ പേരില്‍ സ്വത്തു

RANDOM NEWS

മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളം : ആര്‍ എസ് പി

കാസര്‍കോട് : സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി പുറത്തു വരുന്ന വാര്‍ത്തകളും അന്വേഷണങ്ങളും വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെയും തട്ടിപ്പുകാരുടെയും …