Friday , July 20 2018
Breaking News
KMCC

ഹജ്ജ് വളണ്ടിയര്‍ സേവനത്തിന് കാസര്‍കോട് ജില്ല കെ.എം.സി.സി ഒരുങ്ങി

ജിദ്ദ : പരിശുദ്ധ ഹജ്ജ് കര്‍മം ആഗതമായിരിക്കെ ലക്ഷോബ ലക്ഷങ്ങള്‍ പങ്കാളികളാകുന്ന പരിശുദ്ധ ഹജ്ജ് വേളയില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം ചെയ്യുന്ന സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ജിദ്ദ കാസറഗോഡ് ജില്ല കെ.എം.സി.സി ഒരുക്കങ്ങള്‍ ആരംഭിച്ചു .അനാകിസ്! മാര്‍സിന്‍ പ്ലാസയില്‍ നടന്ന ജിദ്ദ കാസറഗോഡ് ജില്ല ഹജ്ജ് വളണ്ടിയര്‍ സംഗമം ഇബ്‌റാഹീം ഇബ്ബൂവിന്റെ അധ്യക്ഷതയില്‍ കെ.എം.സി.സി ജിദ്ദ കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം ചെയ്തു.
പ്രവാസ ജീവിതത്തില്‍ ഹാജിമാര്‍ക്ക് വേണ്ടി ത്യാഗ പൂര്‍ണമായ സേവനം കാഴ്ചവെച്ച് പുണ്യം നേടാനുള്ള സൗഭാഗ്യം സൗദി അറേബിയയില്‍ ഉള്ള പ്രവര്‍ത്തകര്‍ക്ക് മാത്രം ലഭിക്കുന്ന സുവര്‍ണ്ണ അവസരമാണെന്നും ഇതില്‍ പങ്കാളികളാവുന്ന മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും ഹജ്ജിന്റെ പവിത്രത സൂക്ഷിച്ചു കൊണ്ട് കര്‍മ നിരതരാകണമെന്നു ഹസ്സന്‍ ബത്തേരി പറഞ്ഞു.
ജില്ലയില്‍ നിന്നും മുന്‍! വര്‍ഷത്തെ പോലെത്തന്നെ ഇപ്രാവശ്യവും വളണ്ടിയര്‍മാരെ അയക്കുവാന്‍ തീരുമാനിച്ചു .അബ്ദുല്ല ചന്തേര മുഖ്യ പ്രഭാഷണം നടത്തി.ജലീല്‍ ചെര്‍ക്കള,റഹീം പള്ളിക്കര, കെ!.എം.ഇര്‍ഷാദ്,അഷറഫ് പള്ളം,മുഹമ്മദ് അലി ഹോസംഗടി,സമീര്‍ ചേരങ്കൈ,അഷറഫ് ആലംപാടി,ഹാരിസ് മൊഗ്രാല്‍,നസീര്‍ ചുക്ക്,സഫീര്‍ നെല്ലിക്കുന്ന്,ഇജാസ് ബേര്‍ക്ക,ജമാല്‍ കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ബഷീര്‍ ചിത്താരി നന്ദിയും പറഞ്ഞു

ജില്ലയിലെ വളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ബഷീര്‍ ചിത്താരി ക്യാപ്റ്റനും അബ്ദുള്ള ഹിറ്റാച്ചി ഇബ്ബു ഇബ്രാഹീം മഞ്ചേശ്വരം ഹമീദ് ഇച്ചിലംകോട് എന്നിവരെ കോ_ഓര്‍ഡിനെറ്റര്‍മാരായി തിരഞ്ഞെടുത്തു.
വളണ്ടിയറായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ വിവിധ മണ്ഡലം കോ_ഓര്‍ഡിനെറ്റര്‍മാരായ ഹനീഫ മഞ്ചേശ്വരം [ മഞ്ചേശ്വരം ], മസൂദ് സേട്ട് തളങ്കര [കാസറഗോഡ്], ബുനിയാം ഒളവങ്കര [ഉദുമ], ഫൈസല്‍ കാഞ്ഞങ്ങാട് [കാഞ്ഞങ്ങാട്], സുഹൈര്‍! തൃക്കരിപ്പൂര്‍ [ തൃക്കരിപ്പൂര്‍ ] എന്നിവരുമായി ബന്ധപ്പെടെണ്ടതാണെന്ന് യോഗം അറിയിച്ചു .

RANDOM NEWS

KMCC

സന മാണിക്കോത്തിന് അബൂദാബി കെഎംസിസി സ്വീകരണം നല്‍കി

അബൂദാബി : ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇ യില്‍ എത്തിയ അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് സന …