Monday , July 22 2019
Breaking News
Hakeem-Kunnil

ജീവനക്കാരുടെ ക്ഷമ സര്‍ക്കാര്‍ പരീക്ഷിക്കരുത് :ഹക്കീം കുന്നില്‍

കാസര്‍കോട് : : സാലറി ചാലഞ്ചും രൂക്ഷമായ വിലക്കയറ്റവും മൂലം ദുരിതത്തിലായ അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമയബന്ധിത ശമ്പള പരിഷ്‌കരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി സര്‍ക്കാര്‍ അവരെ തെരുവിലിറക്കാന്‍ നിര്‍ബന്ധിതരാക്കരുതെന്ന് കാസറഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി അധ്യക്ഷന്‍ ഹക്കീം കുന്നേല്‍ മുന്നറിയിപ്പ് നല്‍കി. പ്രതികൂല സാമ്പത്തിക പരിതസ്ഥിതിയിലും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് വളരെ മുന്‍കൂട്ടി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചതും 1992 ല്‍ കെ.കരുണാകരന്‍ ഗവണ്‍മെന്റ് 14 മാസങ്ങള്‍ മുമ്പ് കേന്ദ്ര തുല്യതയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സമരസമിതിയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്റെ (സെറ്റോ) സ്‌പെഷല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെറ്റോ ജില്ലാ ചെയര്‍മാന്‍ പി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. എച്ച് എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ഘടക സംഘടനാ നേതാക്കളായ വി.ദാമോദരന്‍, അലോഷ്യസ് ജോര്‍ജ്ജ്, വേണുഗോപാലന്‍ പൈനി, പി. ദേവദാസ്, ജിജി തോമസ്, ജി.കെ.ഗിരീഷ്, സുരേഷ് കൊട്രച്ചാല്‍, സുരേഷ് പെരിയങ്ങാനം, എ.ഗിരീഷ്, കെ.സുജയന്‍, വി.എം.രാജേഷ്, ആര്‍.മധുസൂദനന്‍. കെ.ശശി, വി.റ്റി.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു. കുഞ്ഞിക്കണ്ണന്‍ കരിച്ചേരി സ്വാഗതവും കൊളത്തൂര്‍ നാരായണന്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

Rain

കനത്ത മഴ: കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കണ്ണൂര്‍ : കാലവര്‍ഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ …