Wednesday , December 19 2018
Breaking News

ചുമട്ടുതൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

Deathവെള്ളരിക്കുണ്ട്: ചുമട്ടുതൊഴിലാളിയെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് കൂട്ടക്കുളത്തെ പരേതനായ നാരായണന്‍നാരായണി ദമ്പതികളുടെ മകനും വെള്ളരിക്കുണ്ട് ടൗണിലെ സിഐടിയു യൂണിയന്‍ ചുമട്ടുതൊഴിലാളിയുമായ ഹരിക്കുട്ട(43)നാണ് റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ശേഷം കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വെള്ളരിക്കുണ്ട് കക്കയത്തെ സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: ഭാവന. മക്കള്‍: അഭിലാഷ്, അഖില. സഹോദരങ്ങള്‍: ഉമേശന്‍, ബിന്ദു.

RANDOM NEWS

Hanging

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ബേക്കല്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് …