Wednesday , March 20 2019
Breaking News

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Hangingബേക്കല്‍ : സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് റോഡിലെ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരന്‍ ബേക്കല്‍ കണിയംപാടി സന്തോഷ് നിവാസിലെ പി വി പക്കീരന്‍ – ചന്ദ്രിക ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (33) നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ശനിയാഴ്ച രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോക്കിയപ്പോള്‍ മുറിയുടെ വാതില്‍ അടച്ച് കുറ്റിയിട്ട നിലയിലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ജനാലവഴി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സുഹൃത്തുക്കളോടും ബന്ധുക്കളോടും മാപ്പ് ചോദിക്കുന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

അവിവാഹിതനാണ്. സഹോദരങ്ങള്‍ : സന്തോഷ്‌കുമാര്‍, ഉഷ, ദീപ.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …