Thursday , September 19 2019
Breaking News
Hanging

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട് : ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടില്‍ തിരിച്ചെത്തിയ യുവതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ജില്ലാ ട്രഷറി ജീവനക്കാരന്‍ മധൂര്‍ കൊല്ലയില്‍ താമസിക്കുന്ന പാട്രിക് ഫെര്‍ണ്ണാണ്ടസിന്റെ ഭാര്യ ജിന്‍സി (24)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് ഷോറൂമിലെ ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീ്ട്ടിലെത്തിയതായിരുന്നു. കിടപ്പുമുറിയിലേക്ക് പോയ ജിന്‍സി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ചെന്ന് നോക്കിയപ്പോഴാണ് ഫാനില്‍ കെട്ടി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഉളിയത്തടുക്ക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരായ ജോര്‍ജ്ജ് മാത്യു-ലിസി ദമ്പതികളുടെ മകളാണ്. മക്കള്‍ : റിജില്‍, ആതില്‍. ജാന്‍സി ഏക സഹോദരി.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …