Monday , May 20 2019
Breaking News

യുവാവ് വീട്ടുമുറ്റത്ത് തൂങ്ങിമരിച്ച നിലയില്‍

Hangingകാസര്‍കോട്: യുവാവിനെ വീട്ടുമുറ്റത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്കയിലെ ലൈറ്റ്‌സ് ആന്റ് സൗണ്ട്‌സ് കടയിലെ ജീവനക്കാരന്‍ ബന്തടുക്ക മാണിമൂല ഉന്തത്തടുക്കയിലെ ബി. സതീഷനാ(35)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഈ സമയത്ത് വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. സതീഷന്‍ ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പറയുന്നു. ഒരാഴ്ചയായി ജോലിക്ക് പോയിരുന്നില്ല. പരേതനായ ജാനു നായ്കിന്റെയും ചെന്നമ്മയുടെയും മകനാണ്. ഭാര്യ: സവിത. മക്കള്‍: മിഥുന്‍രാജ്, ദേവിക. സഹോദരങ്ങള്‍: രത്‌നാവതി, സാവിത്രി, വത്സല.

RANDOM NEWS

Obit

ഡോ. കെ. അഹമ്മദ് ബഷീര്‍ അന്തരിച്ചു

കുമ്പള: കുമ്പള ബദിയടുക്ക റോഡിലെ ബി.എം.എ. ഹെല്‍ത്ത് സെന്റര്‍ ഉടമയും കുമ്പള മാവിനക്കട്ടയില്‍ താമസക്കാരനുമായ ഡോ.കെ. അഹ്മദ് ബഷീര്‍(71) അന്തരിച്ചു. …