Monday , December 17 2018
Breaking News

പത്താംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

Deathബദിയടുക്ക: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക നവജീവന ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബീജന്തടുക്ക കടപ്പൂവിലെ സഞ്ജീവ-ബേബിരേഖ ദമ്പതികളുടെ മകനുമായ കിരണ്‍കുമാറാ(16)ണ് മരിച്ചത്. സ്‌കൂള്‍ അവധി ദിനങ്ങളില്‍ കിരണ്‍ കുമാര്‍ കൂലിപ്പണിക്ക് പോയിരുന്നു. ചൊവ്വാഴ്ച ശിവരാത്രി അവധിയായതിനാല്‍ ഉച്ച വരെ ജോലിക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെ വീടിന് സമീപത്തെ പറമ്പിലെ കശുമാവിന്‍ കൊമ്പിന്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബദിയടുക്ക ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ കിഷന്‍ കുമാര്‍, കീര്‍ത്തന്‍ കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

RANDOM NEWS

Minister

മന്ത്രി സുധാകരന് നാക്ക് പിഴച്ചത് ചിരി പടര്‍ത്തി; എന്‍.എ.നെല്ലിക്കുന്നിനെ പരേതനാക്കി

ചെര്‍ക്കള: ചെര്‍ക്കള -കല്ലടുക്കം അന്തസ്സംസ്ഥാന പാത നവീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നാക്ക് പിഴച്ചത് ചിരി …