Wednesday , December 19 2018
Breaking News
Kummanam

ദളിത് ഹര്‍ത്താലില്‍ പ്രതിഫലിച്ചത് ഇടതു സര്‍ക്കാരിനെതിരായ പ്രതിഷേധം കുമ്മനം

കോഴിക്കോട്: ദളിത് സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും വര്‍ദ്ധിച്ച് വരുന്ന ദളിത് ആദിവാസി പീഡനങ്ങളോടുള്ള പ്രതിഷേധവുമാണ് ഹര്‍ത്താലില്‍ കണ്ടതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രാജേഷ്, ജിഷ, മധു തുടങ്ങിയവരുടെ കൊലപാതകങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും ഓട്ടോഡ്രൈവറായ ചിത്രലേഖയെന്ന ദളിത് സ്ത്രീയെ സിപിഎം പിന്തുടര്‍ന്ന് നടത്തിയ പീഡനങ്ങളും കേരളത്തിലെ ആദിവാസി ദളിത് വിഭാഗങ്ങളില്‍ ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായി നടന്ന ഹര്‍ത്താലില്‍ ഹര്‍ത്താല്‍ അനുകൂലികളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതിപട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ലഘൂകരിച്ച് കൊണ്ടുള്ള കോടതിവിധി, ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണ്. ഈ വിധം നിയമത്തെ ദുര്‍ബലപ്പെടുത്തുന്നത് പട്ടികജാതിപട്ടികവര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം റിവ്യൂഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

RANDOM NEWS

rahul

രാഹുല്‍ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു

പാലക്കാട്: പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസുകാരെ തടഞ്ഞെന്ന കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന രാഹുല്‍ ഈശ്വറിനെ പാലക്കാട് വെച്ച് പോലീസ് …