Wednesday , June 19 2019
Breaking News
Prakatanam

ഹര്‍ത്താല്‍ ; കാസര്‍കോട്ട് പ്രകടനത്തിനിടെ വ്യാപക കല്ലേറ്

കാസര്‍കോട് : ഹര്‍ത്താല്‍ അനുകൂലികല്‍ നടത്തിയ പ്രകടനത്തിനിടെ കാസര്‍കോട്ട് വ്യാപക കല്ലേറ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ ഫാത്തിമ ആര്‍ക്കേടിനു നേരെയുണ്ടായ കല്ലേറില്‍ കടയുടെ ഗ്ലാസുകള്‍ തകര്‍ന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കട തുറക്കാനെത്തിയ വ്യാപാരികളോട് കട അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലേറ് നടത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചുട്ടുണ്ട്. ഹര്‍ത്താലില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നുവെങ്കിലും പോലീസ് സംരക്ഷണം നല്‍കാത്തതിനാല്‍ നഗരത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. എന്നാല്‍ നായക്‌സ് റോഡില്‍ തുറന്നു പ്രവര്‍ത്തിച്ച ഫാന്‍സി കട ഒ!രു സംഘം ഭീഷണിപ്പെടുത്തി അടപ്പിച്ചു. പിന്നാലെ വ്യാപാരികള്‍ സംഘടിച്ചെത്തി തുറക്കാനെത്തിയപ്പോഴാണ് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രകടനം കഴിയുന്നതുവരെ അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …