Thursday , July 18 2019
Breaking News
Haseena-Sureshgopi

ഹസീന ചിരിച്ചു ; തലചായ്ക്കാന്‍ സ്‌നേഹവീട് നല്‍കി സുരേഷ്‌ഗോപി

Haseena-Sureshgopi

ചെര്‍ക്കള: മുന്നില്‍ സിനിമാതാരം സുരേഷ്‌ഗോപി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ഹസീന ഒന്നു ചിരിച്ചു. തനിക്കായി നിര്‍മ്മിച്ചു നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ കൈയില്‍ ഏല്പിച്ചപ്പോള്‍ വീണ്ടും ചിരി. അവളുടെ മനസ് വായിച്ചിട്ടെന്നപോലെ സുരേഷ് ഗോപി ഹസീനയെ ചേര്‍ത്തുപിടിച്ചു.

ആ സ്‌നഹവായ്പില്‍ എല്ലാമുണ്ടായിരുന്നു. ഹസീനയെ പോലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തനിച്ചല്ലെന്നും ഈ സമൂഹം അവര്‍ക്കൊപ്പമുണ്ടെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് സുരേഷ്‌ഗോപി നല്‍കിയത്. ലളിതമായ ചടങ്ങോടെയായിരുന്നു സ്‌നേഹവീടിന്റെ താക്കോല്‍ദാനം. നാടമുറിച്ച് സുരേഷ്‌ഗോപി വീട് ഹസീനയ്ക്കായി തുറന്നു കൊടുത്തു.

സുരേഷ് ഗോപിയുടെ ധനസഹായത്തോടെ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് ചെര്‍ക്കള കല്ലക്കട്ടയില്‍ ഹസീനക്ക് വീട് നിര്‍മ്മിച്ചു നല്‍കിയത്.  പ്രൊഫ. ടി സി മാധവപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, ടി സി വി ദിനേശ്കുമാര്‍, സണ്ണിജോസഫ്, ശ്രീരാഗ് പി, പ്രൊഫ. വി ഗോപിനാഥന്‍, വി വി പ്രഭാകരന്‍, സുരേന്ദ്രന്‍ കൂക്കാനം, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, നിസാം റാവുത്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.അംബികാസുതന്‍ മാങ്ങാട് സ്വാഗതവും, സജേഷ് നന്ദിയും പറഞ്ഞു.

ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഒന്നാമത്തെ വീട് ബോവിക്കാനത്തെ ഉണ്ണികൃഷ്ണനാണ് സാഹിത്യവേദി നിര്‍മ്മിച്ചു നല്‍കിയത്. രണ്ടാമത്തെ വീടു മുതല്‍ സുരേഷ് ഗോപിയാണ് ധനസഹായം നല്‍കുന്നത്. രണ്ടാമത് മയിച്ചയിലെ അംഗിതയ്ക്കും, മൂന്നാമത്തെ വീട് തൈക്കടപ്പുറത്തെ അഫ്‌സലിനും നാലാമത്തെ വീട് കാഞ്ഞങ്ങാട് അതിയാമ്പൂരെ ധന്യ എന്ന കുട്ടിക്കും നിര്‍മ്മിച്ചു നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും പരിചരണത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടിയുള്ള സ്‌നേഹ വീടിന്റെ തറകല്ലിടല്‍ ചടങ്ങും നടന്നു.

Sureshgopi-Inaguration

House

House-1

House-2

House-3

House-4

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …