Monday , October 15 2018
Breaking News
Abraham

ഹെലികോപ്റ്റര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കെ.എം. എബ്രഹാം

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം. റവന്യു സെക്രട്ടറിയുടെ നടപടിയില്‍ തെറ്റില്ല, റവന്യു സെക്രട്ടറി ഉത്തരവിട്ടത് താന്‍ പറഞ്ഞിട്ടാണെന്നും കെ.എം എബ്രഹാം പറഞ്ഞു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടത് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് റവന്യു സെക്രട്ടറി പി.എച്ച് കുര്യന്‍ പറഞ്ഞിരുന്നു..

സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യത്തോടെയാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തെ കാണുന്നത്. അതിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടോ അതിനനുസരിച്ചുള്ള നടപടിക്രമങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. അതിനാലാണ് ഹെലികോപ്റ്റര്‍ യാത്ര വേണ്ടിവന്നത്.

മാത്രമല്ല ഓഖിയുമായി ബന്ധപ്പെട്ട മുന്നു ഫണ്ടുകളാണ് ഉള്ളത്. ഓഖി ദുരിതാശ്വാസ ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്, കേന്ദ്ര ഫണ്ട് എന്നിവയാണവ. ഈ മുന്നുഫണ്ടുകളില്‍ നിന്നല്ല ഹെലികോപ്റ്റര്‍ യാത്രയ്ക്ക് തുക വകയിരുത്തിയത്. സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് എട്ടുലക്ഷം രൂപ വകമാറ്റാന്‍ ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് നിയമപരമായ സാധുതയും കെ.എം. എബ്രഹാം നിരത്തുന്നു. മുമ്പും ഇത്തരത്തില്‍ മുഖ്യമന്ത്രിമാര്‍ പലതവണ യാത്രചെയ്തിട്ടുണ്ട്. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കിയതിനാലാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ എത്തിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ
കുറ്റപ്പെടുത്തേണ്ടതില്ലെന്ന് കെ.എം. എബ്രഹാം പറയുന്നു. നിലവില്‍ നടക്കുന്നത് ആവശ്യമില്ലാത്ത വിവാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …