Wednesday , June 19 2019
Breaking News
Highcourt

അതീവ ഗുരുതര പ്രശ്നം: ഹര്‍ത്താലിനെതിരെ ഹൈക്കോടതി

കൊച്ചി: ഹര്‍ത്താല്‍ അതീവഗുരുതര പ്രശ്നമാണെന്ന് ഹൈക്കോടതി. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നു എന്ന് വിശ്വസിക്കാന്‍ തന്നെ കഴിയുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.
ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം.
വ്യാപാരികള്‍ അടക്കം ഉന്നയിച്ച പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോ എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നടപടികൊണ്ട് പരിഹാരമാകുമോ. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന വിഷയം കൂടിയാണിത്. ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായിരിക്കുന്നത്.
ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. ഹര്‍ത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ. ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിക്കഴിഞ്ഞു. എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 1.45 ന് മുമ്പ് നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കടകള്‍ക്ക് സംരക്ഷണം നല്‍കുന്നത് അടക്കമുള്ള സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വ്യവസായികള്‍ക്കായി ബിജു രമേശും മലയാള വേദിയുടെ പേരില്‍ ജോര്‍ജ് വട്ടുകളവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …