Sunday , June 24 2018
Breaking News
Dileep

നടി ആക്രമിക്കപ്പെട്ട കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപിന്റെ ഹര്‍ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം. കേസിന്റെ വിചാരണ നടപടികള്‍ കോടതി തുടങ്ങാനിരിക്കെയാണ്

നീക്കം. നേരത്തെ ഈ ആവശ്യമുന്നയിച്ച് ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

RANDOM NEWS

TRAFFIC

ഗതാഗതക്കുരുക്കഴിക്കാന്‍ നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം

കാഞ്ഞങ്ങാട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കാഞ്ഞങ്ങാട് നഗരത്തില്‍ കുരുക്കഴിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കാരം ഏര്‍പ്പെടുത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്റെ …