Tuesday , September 24 2019
Breaking News
was

ഹിജാബിനുള്ളിൽ പെണ്ണിന്​ സ്വാതന്ത്ര്യവും സൗന്ദര്യവുമുണ്ട്​​; കേന്ദ്രമന്ത്രിയെ തിരുത്തി​ സൈറ വസീം

ന്യൂഡൽഹി: കേന്ദ്രമന്ത്രി വിജയ് ​ഗോയലിനെ തിരുത്തി ​ദംഗൽ ചിത്രത്തിലെ നടി സൈറ വസീം. ന്യൂഡൽഹിയിൽ നടന്ന ആർട് ​ഫെസ്​റ്റിവലിൽ ബുർഖ ധരിച്ചിരിക്കുന്ന സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന്​ സൂചിപ്പിക്കുന്ന ചിത്രത്തെ മന്ത്രി സൈറ വസീമിനോട്​ ഉപമിച്ച്​ ട്വീറ്റ്​ ചെയ്യുകയായിരുന്നു. എന്നാൽ മന്ത്രിക്കെതിരെ രംഗത്തെത്തിയ സൈറ താൻ ഇതിനോട്​ പൂർണമായും വിയോജിക്കുന്നതായും ഹിജാബിനുള്ളിൽ പെണ്ണ്​ സ്വതന്ത്രയും സൗന്ദര്യമുള്ളവളുമാണെന്ന്​ മറുപടി നൽകുകയും ചെയ്​തു.

നേരത്തെ കശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിയെ സന്ദർശിച്ചതിന് ​സൈറക്കെതി​രെ നവമാധ്യമങ്ങളിൽ പരിഹാസവും വിമര്‍ശനവും ഉയരുകയും ഇതേതുടർന്ന്​ എന്തിനെന്ന് വ്യക്തമാക്കാതെ സൈറ മാപ്പു പറയുന്ന നീണ്ട കുറിപ്പ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായിരുന്നു.

സമീപകാലത്തെ തന്‍റെ ചില പ്രവര്‍ത്തികളുടെ പേരില്‍ മാപ്പു പറയുന്നുവെന്നും കഴിഞ്ഞ ആറുമാസമായി കശ്​മീരിൽ നടക്കുന്ന സംഭവ വികാസങ്ങൾ പരിഗണിക്കുമ്പോള്‍ ആ വികാരം മനസ്സിലാക്കുന്നു എന്നുമാണ്​ സൈറ ഫേസ്ബുക്കിൽ കുറിച്ചത്. പീന്നീട്​ ഇൗ പോസ്​റ്റും അവർ പിൻവലിച്ചു. സൈറയെ പിന്തുണച്ച്​ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, ആമിർഖാൻ, ഗൗതംഗംഭീർ എന്നിവർ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ വിവാദം

RANDOM NEWS

Karasena

ബാലാകോട്ടിലെ തീവ്രവാദി കേന്ദ്രം സജീവം; 500 ഭീകരര്‍ നുഴഞ്ഞു കയറാനൊരുങ്ങുന്നു- കരസേനാ മേധാവി

ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണത്തിലൂടെ തകര്‍ത്ത ജെയ്‌ഷേ മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായുള്ള വാര്‍ത്ത സ്ഥീരീകരിച്ച് …