Sunday , November 17 2019
Breaking News

ഗള്‍ഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ
കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്.

ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്!ൈറന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്. അടുത്തമാസമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നത്. ഈ സമയത്ത് നാട്ടില്‍നിന്നു മടങ്ങുന്നവരെ
യും പെരുന്നാള്‍ കഴിഞ്ഞശേഷം ജോലിക്കു പോകുന്നവരെയും സാരമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വര്‍ധന. സെപ്റ്റംബറില്‍ ഓണക്കാലമായതിനാല്‍ നിരക്കുവര്‍ധന തുടരാനാണ് സാധ്യത..

എയര്‍ഇന്ത്യ എക്‌സ്പ്രസും നിരക്ക് കൂട്ടിയിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കും വര്‍ധിച്ചിട്ടുണ്ട്. ലോകത്തിന്റെ പ്രധാനസ്ഥലങ്ങളിലേക്ക് ദുബായ് വഴിയാണ് കേരളത്തില്‍നിന്ന് കൂടുതല്‍ സര്‍വീസുള്ളത്.

വിദേശകാര്യസഹമന്ത്രിയായി ചുമതലയേറ്റശേഷം വി. മുരളീധരന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നിരക്ക് കുറയ്ക്കാന്‍ നടപടിയെടുക്കാമെന്ന് അന്ന് കമ്പനികള്‍ സമ്മതിച്ചാണ്. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് ഓഗസ്റ്റ് 31-ന് ഗള്‍ഫിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള നിരക്കുകള്‍.

RANDOM NEWS

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ കാരുണ്യത്തിന്റെ കൈ നീട്ടം ‘ദവ’ പദ്ധതി പ്രഖ്യാപനമായി

ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്റെ കൈ നീട്ടം ദവ പദ്ധതിയുടെ മൂന്നാം ഘട്ട …