Sunday , June 16 2019
Breaking News
Hockey

നെതര്‍ലന്‍ഡ്‌സിനോട് തോല്‍വി; ഹോക്കി ലോകകപ്പില്‍ ഇന്ത്യ പുറത്ത്

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ പുറത്ത്. ലോക നാലാം റാങ്കുകാരായ നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യലീഡെടുത്തു. ഹര്‍മന്‍പ്രീത് സിങ്ങ് തൊടുത്ത ഷോട്ട് നെതര്‍ലന്‍ഡ്‌സ് പ്രതിരോധം തടുത്തെങ്കിലും ആകാശ്ദീപ് സിങ്ങ് ഇന്ത്യയെ മുന്നിലെത്തിച്ചു. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ നെതര്‍ലന്‍ഡ്‌സ് ഒപ്പം പിടിച്ചു. തിയറി ബ്രിങ്ക്മാനായിരുന്നു ഗോള്‍ സ്‌കോറര്‍. അടുത്ത രണ്ട് ക്വാര്‍ട്ടറില്‍ ഇരുടീമിനും ഗോള്‍ നേടാനായില്ല. എന്നാല്‍ 50ാം മിനിറ്റില്‍ മിങ്ക് വാന്‍ ഡെര്‍ വീര്‍ഡെന്‍ ഇന്ത്യയുടെ ഹൃദയം തകര്‍ത്ത് നെതര്‍ലന്‍ഡ്‌സിന് വിജയം സമ്മാനിച്ചു. ലോകകപ്പ് സെമിയിലെത്താനുള്ള 43 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ അവസാനിച്ചു. ഇതിന് മുമ്പ് മൂന്ന് തവണ ലോകചാമ്പ്യന്‍മാരായ ടീമാണ് നെതര്‍ലന്‍ഡ്‌സ്. ഡിസംബര്‍ 15ന് നടക്കുന്ന സെമിഫൈനലില്‍ ബെല്‍ജിയം ഇംഗ്ലണ്ടിനേയും ഓസ്‌ട്രേലിയ നെതര്‍ലന്‍ഡ്‌സിനേയും നേരിടും.

RANDOM NEWS

----

കെ എസ് ഇ ബി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു

അടിയന്തരഘട്ടത്തില്‍ 9496011431 നമ്പറില്‍ വിളിക്കാം കാസര്‍കോട് : കെ.എസ്.ഇ.ബി കാസര്‍കോട് സര്‍ക്കിളിനു കീഴില്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം നേരിടുന്നതിനായി …