Saturday , February 29 2020
Breaking News

കാലപ്പഴക്കമുള്ള വീടിന്റെ വലിപ്പം കണക്കാക്കി ആനുകൂല്യം നിഷേധിക്കരുത് -മനുഷ്യാവകാശ കമ്മിഷന്‍

കാസര്‍കോട്: കാലപ്പഴക്കമുള്ള വീടിന്റെ വലിപ്പം കണക്കാക്കി അര്‍ഹതയുള്ള ആനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. 1200 ചതുരശ്ര അടി വീടുണ്ടെന്ന് പറഞ്ഞ് മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍കാര്‍ഡ് നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്നും കമ്മിഷന്‍ അംഗം ഡോ. കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് അലാമിപ്പള്ളി സ്വദേശിനി ടി.കെ.നഫീസയുടെ പരാതിയിലാണ് നടപടി. ഇവരുടെ റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.

68 വയസ്സായ പരാതിക്കാരിയുടെ 78 വയസ്സായ ഭര്‍ത്താവ് കിടപ്പിലാണ്. നിത്യച്ചെലവിന് വക കണ്ടെത്തിയിരുന്ന മകനും രോഗിയായി. മക്കളും കൊച്ചുമക്കളുമടക്കം 14 പേര്‍ വീട്ടില്‍ താമസിക്കുന്നുണ്ടെന്നും കമ്മിഷന്‍ ജില്ലാ സാമൂഹികനീതി ഓഫീസറെ നിയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ബോധ്യമായി. നിലവില്‍ കുടുംബത്തിലെ വരുമാനം വാര്‍ധക്യകാല
പെന്‍ഷനും രണ്ട് പെണ്‍മക്കള്‍ക്ക് ലഭിക്കുന്ന വികലാംഗ പെന്‍ഷനും മാത്രമാണെന്ന് സാമൂഹികനീതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം നല്ലവരായ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് കുടുംബം കഴിയുന്നത്. 16 വര്‍ഷം പഴക്കമുള്ള വീട് ആണ്‍മക്കള്‍ ഗള്‍ഫില്‍ ജോലിചെയ്യുന്ന കാലത്ത് നിര്‍മിച്ചതാണ്. വീടിന്റെ വലിപ്പം പരിഗണിക്കാതെ മുന്‍ഗണന കാര്‍ഡ് അനുവദിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

1000 ചതുരശ്ര അടിക്ക് മുകളില്‍ വീടുള്ളവരെ മുന്‍ഗണനാ കാര്‍ഡിന് പരിഗണിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കമ്മിഷനെ അറിയിച്ചു. എന്നാല്‍ പരാതിക്കാരിക്ക് മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍കാര്‍ഡിന് എല്ലാ അര്‍ഥത്തിലും അര്‍ഹതയുള്ളതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. .
60 ശതമാനം മാനസികവെല്ലുവിളി നേരിടുന്നയാള്‍ ഉള്‍പ്പെടെ രണ്ട് ഭിന്നശേഷിക്കാരും രോഗികളായ മറ്റ് അംഗങ്ങളും അടങ്ങുന്ന കുടുംബത്തില്‍ ആര്‍ക്കും .സ്ഥിരവരുമാനമില്ല. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് അനുവദിക്കാന്‍ കമ്മിഷന്‍ കളക്ടര്‍ക്കും ജില്ലാ സപ്ലൈ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി.

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …