Thursday , September 19 2019
Breaking News
Mother-three-children

ചെറ്റക്കുടിലില്‍ അമ്മയും മൂന്നു മക്കളും ദുരിതക്കയത്തില്‍

Mother-three-children

ഒടയംചാല്‍ : കണ്ണുള്ളവരെ കാണൂ. ദുരിതക്കൂരയില്‍ ഇവര്‍ ഒരമ്മയും മൂന്ന് മക്കളും. അച്ഛന്‍ ഉപേക്ഷിച്ച ഇവര്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍.നിഖില്‍ നിമിഷ നിമിത മൂവരും തായന്നൂര്‍ ഗവര്‍മെന്റ് സ്‌കൂള്‍ പഠിതാക്കള്‍. ഇവരില്‍ രണ്ട് പേര്‍ എസ് എസ് എല്‍ സി .ഇളയകുട്ടി നിമിത എട്ടാം തരത്തിലും.കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തട്ടുമ്മല്‍ സര്‍ക്കാര്‍ കോളനിക്ക് സമീപം ചെറ്റക്കുടിലില്‍ ഇനിയും പട്ടയം ലഭിച്ചിട്ടില്ലാത്ത സ്ഥലത്ത് കഴിഞ്ഞ പതിനാല്

വര്‍ഷമായി താമസിക്കുന്നു. ഇവര്‍ക്ക് വീടില്ല കുടിവെള്ളമില്ല കക്കൂസില്ല വൈദ്യുതി ഇല്ല എന്തിനധികം ഇരുട്ടകറ്റാന്‍ മണ്ണെണ്ണ വാങ്ങാന്‍ റേഷന്‍ കാര്‍ഡ് പോലുമില്ല. ഇവരുടെ അച്ഛന്‍ ബസ്സ് ജോലിക്കാരന്‍ ജോയി അമ്മ ഓമനയെ ഉപേക്ഷിച്ച് പോയി പന്ത്രണ്ട് വര്‍ഷം കഴിഞ്ഞു പ്രണയവിവാഹമായിരുന്നു. നാല് മക്കളെയും നല്‍കി സ്ഥലം വിട്ടു. ഇപ്പോള്‍ ചോയ്യംകോട് ആനക്കല്ല് മറ്റൊരു ഭാര്യക്കൊപ്പം ജീവിക്കുന്നു.

അമ്മ ഓമന ഇരിയയില്‍ ഒരു സ്വകാര്യവ്യക്തിയുടെ ഹോളിക നിര്‍മ്മണ യൂണിറ്റില്‍ നിന്ന് ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. കുട്ടികളുടെ ഭക്ഷണം മരുന്ന് പഠനം വസ്ത്രം മറ്റ് ആവശ്യങ്ങള്‍ ഇതില്‍ നിന്ന നടക്കണം. മൂത്തവള്‍ നിത്യയെ വിവാഹം ചെയ്തയച്ച കടം ബാക്കി നില്‍ക്കുന്നു. ദുരിത കഥ ഇതു കൊണ്ടും തീരുന്നില്ല 2013 ഫെബ്രുവരി മാസത്തില്‍ വീടിന് സമീപം ഒരു സ്വകാര്യ വ്യക്തി തന്റെ പറമ്പിലെ കാടിന് ഇട്ട തീ നിയന്ത്രണം വിട്ട് കത്തിയപ്പോള്‍ മുമ്പ് ഉണ്ടായിരുന്ന വീടും അതിനകത്ത് ഉണ്ടായിരുന്ന സകല സാധനങ്ങളും കത്തിയമര്‍ന്നു. കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കേസായപ്പോള്‍ അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ വെച്ച് കോടോം-ബേളൂര്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ സാന്നിധ്യത്തില്‍ രണ്ടര ലക്ഷം നല്‍കാന്‍ ഒത്ത് തീര്‍പ്പാക്കി അതില്‍ എഴുപത്തയ്യായിരം നല്‍കി ഇയാള്‍ ഗള്‍ഫിലേക്ക് കടന്നു. വീണ്ടും പോലീസ് സ്റ്റേഷനില്‍ ചെന്ന അ്മ്മയെയും മക്കളെയും രണ്ട് വനിത പോലീസുകാര്‍ ഭീക്ഷണിപ്പെടുത്തി കരയിപ്പിച്ച് തിരിച്ചയച്ചു. പിന്നീട് അങ്ങോട്ട് പോയില്ല എഗ്രിമെന്റ് ഇപ്പോഴും സൂക്ഷിക്കുന്നു.

ഇവര്‍ താമസിക്കുന്ന ദര്‍ഘാസ് ഭൂമിക്ക് പട്ടയം ലഭിക്കാന്‍ നല്‍കിയ എല്ലാ രേഖകളും കത്തിയമര്‍ന്നവയില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ ഒരു ഐഡിറ്റി കാര്‍ഡ് പോലുമില്ല. വില്ലേജ് ഓഫീസ് കയറി ഇറക്കവും മതിയാക്കി. പോഷകാഹാരക്കുറവ് മൂലം പത്തില്‍ പഠിക്കുന്ന നിമിഷ തല കറങ്ങി വീഴുന്നു പരിയാരം മെഡിക്കല്‍ കോളേജിലടക്കം കഴിഞ്ഞ ആഴ്ച ടെസ്റ്റ് നടത്തി. എന്നിട്ടും പരിഹാരമായില്ല. ഇവരെ ദുരിതത്തെ കുറിച്ചറിഞ്ഞ് ചെന്ന മാധ്യമപ്രവര്‍ത്തകരുടെ ക്യാമറക്കും നാണക്കേട് ഓര്‍ത്ത് കുട്ടികള്‍ നില്‍ക്കാന്‍ തയ്യാറായില്ല. ഓമനയുടെത് പ്രണയവിവാഹമായതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ചിലവിന് നല്‍കാനും ജോയി തയ്യാറല്ല പഞ്ചായത്ത് നിയമ സഹായ സെല്ലില്‍ പിതാവ് പറഞ്ഞതും ഇതു തന്നെ. ഓമന ആദ്യ ഭര്‍ത്താവിന്റെ മരണ
ശേഷമാണ് ജോയിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള മൂത്ത മകള്‍ നീതുവും വിവാഹിതയാണ്. എന്നെങ്കിലും തങ്ങളുടെ ദുരിത കാലം തീരുമെന്ന വിശ്വാസത്തിലാണ് കുട്ടികള്‍.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …