Tuesday , June 18 2019
Breaking News
Iftar

മാനവ സാഹോദര്യം ഉത്‌ഘോഷിച്ച് ഇഫ്താര്‍ സംഗമം

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ എ.കെ ആര്‍ക്കേഡില്‍ വെച്ച് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. കാസര്‍കോട് ക്രൈംബ്രാഞ്ച് സി.ഐ സി.എ. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു മതം നന്മയാണ് ലോകത്തിന് നല്‍കിയത്, മതത്തിന്റെ നന്മയുടെ അടിസ്ഥാനം മുഴുവന്‍ ജനങ്ങളോടുമുള്ള ഗുണകാംക്ഷയാണ് ഈയൊരു പാഠമാണ് പ്രവാചക അദ്ധ്യാപനങ്ങളില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. ഗുണകാംക്ഷ നിര്‍ഭരമായ നന്മ സമൂഹത്തില്‍ പ്രകാശിപ്പിക്കാന്‍ വ്രതം വിശ്വാസികള്‍ക്ക് കരുത്തായി മാറണമെന്ന് സി.ഐ അബ്ദുള്‍ റഹീം ഉണര്‍ത്തി. മതത്തിന്റെ സത്തയും റമദാനിന്റെ മഹത്വവും ജീവിതത്തില്‍ പ്രയോഗവല്‍ക്കരിച്ച് പ്രയാസപ്പെടുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ തയ്യാറാവണമെന്ന് വെയ്ക്കപ്പ് പാട്രണ്‍ സക്കീന അക്ബര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ജലീല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി .എ ഷാഫി, ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുരേഷ് ബാബു ,പി .ഉഷാ നായര്‍, പി. ടി ഉഷ, ടി.കെ. അബ്ദുല്‍ നസീര്‍, സി എല്‍ റഷീദ്, എം .സി അക്ബര്‍ ട്രെയിനര്‍ വേണുഗോപാലന്‍, റൂബി മുഹമ്മദ്, സെക്രട്ടറി ഫറൂഖ് കാസ്മി, പ്രോഗ്രാം ഡയറക്ടര്‍ സി.യു മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.

RANDOM NEWS

Pinaray

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ പദവിയോടു കൂടി പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് …