Wednesday , November 13 2019
Breaking News

ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതി; മോദിയെ ഞങ്ങള്‍ പാഠം പഠിപ്പിക്കും: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ് : പാക്ക് അധിനിവേശ കശ്മീരില്‍ ആക്രമണം നടത്താന്‍ ഇന്ത്യയ്ക്ക് പദ്ധതി ഉണ്ടെന്നും എന്നാല്‍ അവസാനം വരെ ഇതിനെതിരെ പോരാടുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ 14നു മുസാഫറാബാദില്‍ നടത്തിയ സംവാദത്തിലാണ് ഇമ്രാന്റെ പ്രസ്താവന. കശ്മീരില്‍ ഇന്ത്യ ഇപ്പോള്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനാണ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന് ഇതുമായി ബന്ധപ്പെട്ട് പൂര്‍ണവിവരം ലഭിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ അറിയിച്ചു.

ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഞങ്ങള്‍ അവസാനം വരെ അതിനെതിരെ പോരാടും. പാക്ക് സൈന്യത്തിന് പിന്തുണയുമായി രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ അണിനിരക്കും. അല്ലാഹുവിന് മുന്‍പിലല്ലാതെ ആര്‍ക്കുമുമ്പിലും മുസ്ലിംകള്‍ തലകുനിക്കില്ല. ഏതെങ്കിലും വിധത്തില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ മോദിയെ ഞങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു.
ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം നാസികളുടേതുപോലെ ഭീകരമാണെന്നും അത് ഇന്ത്യയുടെ നാശത്തിന് കാരണമാകുമെന്നും ഇമ്രാന്‍ ട്വിറ്റ് ചെയ്തിരുന്നു. മുസ്ലിംകളെ ഇന്ത്യയില്‍ നിന്ന് തുരത്താനാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷമായി കശ്മീരില്‍ നടക്കുന്ന ക്രൂരതകളെല്ലാം ഈ പ്രത്യശാസ്ത്രത്തിന്റെ ഭാഗമാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ പ്രഖ്യാപനം ഇക്കാര്യത്തില്‍ മോദിയുടെ അവസാന തുറുപ്പുചീട്ടായിരുന്നു. ആര്‍ എസ് എസ് ഇന്ത്യയുടെ ഭരണഘടന വരെ മാറ്റിയിരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിപക്ഷം ഭീതിയോടെയാണ് സംസാരിക്കുന്നത്. ഇന്ത്യയെ നാശത്തിലേക്കാണ് ബി ജെ പി നയിക്കുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു.

RANDOM NEWS

ജോലിക്ക് ശേഷം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ സൗകര്യമില്ല, പബ്ബുകള്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലാണ് …