Monday , July 22 2019
Breaking News
AGC-Basheer

സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളുടെ വരിക്കാരെ ചേര്‍ക്കലിന് തുടക്കമായി

കാസര്‍കോട് : സംസ്ഥാന സര്‍ക്കാരിന്റെ പ്രസിദ്ധീകരണങ്ങള്‍ പൊതുജനങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായുള്ള കാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് ഡിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിനെ വരിക്കാരനാക്കിയാണ് കാമ്പയിന് തുടക്കമിട്ടത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ പ്രസിദ്ധീകരണങ്ങള്‍ ജില്ലാ പഞ്ചായത്തിന് പ്രസിഡന്റിന് കൈമാറി. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ആദ്യഘട്ടത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളായ ‘സമകാലിക ജനപഥം’, ‘കേരള കോളിംഗ്’ എന്നിവയുടെ പ്രചാരണമാണ് ആരംഭിച്ചത്. പുത്തന്‍ രൂപഭംഗിയിലും എല്ലാവര്‍ക്കും പ്രയോജനപ്രദമായ ഉള്ളടക്കത്തോടെയാണ് ഇവ പ്രസിദ്ധീകരിക്കുന്നത്. മറ്റു പ്രസിദ്ധീകരങ്ങളെ അപേക്ഷിച്ച് വിലയും വളരെ കുറവാണ്. പുതിയ വരിക്കാരാകുന്നവര്‍ക്ക് കൃത്യമായി കോപ്പികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാഥികള്‍ എന്നിവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെത്തി വരിക്കാരാകുന്നതിന് പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള വരിചേര്‍ക്കല്‍ ക്യാമ്പയനില്‍ എല്ലാ ഓഫീസ് മേധാവികളും സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

ആദ്യദിന കാമ്പയിനില്‍ എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, ലീഗല്‍ മെട്രോളജി, പ്ലാനിങ്, ജില്ലാ പഞ്ചായത്ത്, സാമൂഹിക നീതി, ജില്ലാ എംപ്ലോയിമെന്റ് ഓഫീസ് എന്നിവടങ്ങളിലെ ജീവനക്കാര്‍ വരിക്കാരായി. വാര്‍ഷിക വരിസംഖ്യ 120 രൂപ വീതമാണ്.

RANDOM NEWS

Rain

ജില്ലയില്‍ രണ്ടുദിവസമായി ലഭിച്ചത് കനത്ത മഴ

കാസര്‍കോട് : സമീപകാലത്തൊന്നും ലഭിക്കാത്ത തോതിലുള്ള കനത്ത മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കാസര്‍കോട് ജില്ലയില്‍ ലഭിച്ചത്. മഴ കുറഞ്ഞെങ്കിലും …