Sunday , November 18 2018
Breaking News
Independece-Day-Pared

സ്വാതന്ത്ര്യദിനാഘോഷം : ജില്ലയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു

കാസര്‍കോട് : രാജ്യത്തിന്റെ എഴുപതാമത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ജില്ലയില്‍ റവന്യൂ, സര്‍വ്വേ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സായുധസേന, സീനിയര്‍-ജൂനിയര്‍ എന്‍ സി സി, എന്‍ സി സി നേവല്‍ വിംഗ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവയുടെ പ്ലാറ്റൂണുകള്‍ അണിനിരന്നു.

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിനര്‍ഹരായ ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍, വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്, ബദിയഡുക്ക എസ് ഐ എ ദാമോദരന്‍, കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ ഭസ്‌ക്കരന്‍, വെള്ളരിക്കുണ്ട് എ എസ് ഐ മുരളീധരന്‍, എ ആര്‍ ക്യാമ്പ് എ എസ് ഐ ജയരാജന്‍, എസ് സി പി ഒ രാമചന്ദ്രന്‍ എന്നിവര്‍ക്ക് മന്ത്രി മെഡലുകള്‍ സമ്മാനിച്ചു.

വിവിധ സാംസ്‌കാരിക പരിപാടികളും നടന്നു.   എം എല്‍ എ മാരായ പി ബി അബ്ദുല്‍റസാഖ്, എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ഒ രാജഗോപാല്‍
ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, സ്വാതന്ത്ര്യസമര സേനാനികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Independece-Day-Pared Independece-Day-Pared-1 Independece-Day-Pared-2 Independece-Day-Pared-3 Independece-Day-Pared-4 Independece-Day-Pared-5 Independece-Day-Pared-6

RANDOM NEWS

Death-Madhavan-Nair-and-Accused-Shyam

പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു; പ്രതി പോലീസ് പിടിയില്‍

കാസര്‍കോട്: പോലിസുകാരന്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം …