Friday , February 23 2018
Breaking News
Cricket

ഗോളില്‍ ലങ്കാദഹനം, ഇന്ത്യക്ക് കൂറ്റന്‍ വിജയം

ഗോള്‍: 11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ശ്രീലങ്കയിലെ ഗോള്‍ സ്‌റ്റേഡിയത്തില്‍ വീണ്ടുമൊരു സുനാമി. ഇത്തവണ കോലിയും സംഘവും തീര്‍ത്ത സുനാമിത്തിരയില്‍ പെട്ട് ലങ്കന്‍ ബാറ്റിങ് നിര ഒലിച്ചുപോയി. 2006 ഡിസംബറില്‍ സുനാമിത്തിരകള്‍ വിഴുങ്ങിയ ശേഷം പുതുക്കിപ്പണിത ഗോള്‍ സ്‌റ്റേഡിയത്തില്‍ 304 റണ്‍സിനാണ് ഇന്ത്യന്‍ ടീം വിജയമാഘോഷിച്ചത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അടി പതറിയ ലങ്കന്‍ ബാറ്റിങ് നിര രണ്ടാമിന്നിങ്‌സില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി.

പരിക്കേറ്റ രംഗണ ഹെറാത്ത്, അസേല ഗുണരത്‌ന എന്നിവര്‍ ലങ്കന്‍ നിരയില്‍ ബാറ്റിങ്ങിനിറങ്ങിയില്ല. വിജയത്തോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

RANDOM NEWS

Sports

പാകിസ്താനെ 203 റണ്‍സിന് തകര്‍ത്തു; അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ യുവനിര ഫൈനലില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ചിരവൈരികളായ പാകിസ്താനെ 69 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ യുവനിര അണ്ടര്‍-19 ലോകകപ്പിന്റെ ഫൈനലില്‍. ക്രെസ്റ്റ്ചര്‍ച്ചില്‍ നടന്ന സെമിയില്‍ പാകിസ്താനെതിരെ …