Tuesday , June 2 2020
Breaking News

ബുംറക്ക് 5 വിക്കറ്റ് : വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് ഉഗ്രന്‍ വിജയം

ആന്റിഗ്വ : വെസ്റ്റി ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. പേസര്‍ ജസ്പ്രീത് ബുംറയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിന്റെ മികവില്‍ വിന്‍ഡീസിനെ ഇന്ത്യ 100 റണ്‍സിന് പുറത്താക്കി. ഒരു ഘട്ടത്തില്‍ ആതിഥേയര്‍ അഞ്ചുവിക്കറ്റിന് 15 റണ്‍സ് എന്ന നിലയിലായിരുന്നു. 318 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. റണ്‍സിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ലോക കപ്പിന് ശേഷം ഇതുവരെ കളിച്ച ഒരു മത്സരങ്ങളിലും പരാജയപ്പെടാതെ വിരാട് കോഹ്ലിയും കൂട്ടരും ജൈത്രയാത്ര തുടരുകയാണ്.
വിജയങ്ങളുടെ കാര്യത്തില്‍ മുന്‍ നായകന്‍ എം എസ് ധോണിയുടെ റെക്കോര്‍ഡിന് ഒപ്പവും കോഹ് ലി എത്തി. ക്യാപ്റ്റനായി നാല്‍പത്തിയേഴാം ടെസ്റ്റില്‍ കോഹ് ലിയുടെ ഇരുപത്തിയേഴാം വിജയമാണിത്. 60 ടെസ്റ്റില്‍ 27 മത്സരത്തിന്റെ ഒന്നാം ഇന്നിങ്ങ്‌സില്‍ ഇന്ത്യ 297 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 343 റണ്‍സുമാണെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 222 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയാണ് വിന്‍ഡീസ് ബാറ്റിങ് നിരയെ തകര്‍ത്തത്. ഇശാന്ത് ശര്‍മ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധശതകവും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടിയ അജിങ്ക്യ രഹാനെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.

RANDOM NEWS

സൂപ്പര്‍ ഓവറില്‍ വീണ്ടും കിവീസിന് തോല്‍വി; പരമ്പരയില്‍ ഇന്ത്യ 4-0 ന് മുന്നില്‍

വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. സൂപ്പര്‍ ഓവറില്‍ ജയിക്കാനാവശ്യമായ …